കണ്ണൂർ : ഒൻപതു വർഷം കൊണ്ട് കേരള പോലീസിനെ സിപിഎമ്മിന്റെ ക്രിമിനൽ കൂട്ടങ്ങളാക്കി മാറ്റിയിരിക്കുകയാണ് പിണറായി വിജയനും കൂട്ടരുമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്. കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ അതിക്രൂരമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ നടന്ന പ്രതിഷേധ സദസ്സുകളുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിസരത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തികച്ചും മനുഷ്യത്വരഹിതമായാണ് പോലീസ് പെരുമാറുന്നത്. പിണറായി വിജയൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാൻ തുടങ്ങിയതിൽ പിന്നെ 17 ഓളം കസ്റ്റഡി മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്. കാക്കിയിട്ട് എന്ത് തെമ്മാടിത്തവും ചെയ്യാമെന്ന തരത്തിൽ ക്രിമിനലുകളായ പോലീസുകാർക്ക് പ്രമോഷനും സൗകര്യപ്രദമായ സ്ഥലം മാറ്റങ്ങളും നൽകി പരിപോഷിപ്പിക്കുകയാണ് ആഭ്യന്തര വകുപ്പ് ചെയ്യുന്നത്. പൊതുജനങ്ങൾക്ക് നിർഭയം എപ്പോഴും കടന്നു ചെല്ലാവുന്ന ജനമൈത്രി പോലീസ് സ്റ്റേഷനുകളെ വരെ മൃഗീയ മർദ്ദനത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുകയാണ്. പോലീസിന്റെ നയ സമീപനങ്ങൾ പൊതുജന സൗഹാർദ്ദപരമാകണമെന്ന് കോടതികൾ ഉൾപ്പെടെ നിരന്തരം ഓർമ്മിപ്പിക്കുമ്പോഴും അതിന് കടകവിരുദ്ധമായി പഴയ ഇടിയൻ പോലീസിന്റെ നിലവാരത്തിലേക്ക് കേരള പോലീസിനെ കൊണ്ടെത്തിച്ചിരിക്കുകയാണ് പിണറായി സർക്കാർ. പോലീസിലെ ക്രിമിനലുകൾക്ക് ഭരണതലത്തിൽ സംരക്ഷണം ലഭിക്കുന്നു. പോലീസുകാർ സിപിഎമ്മിന്‍റെ ഗുണ്ടാപ്പണിയെടുക്കുന്ന , കൊട്ടേഷൻ സംഘങ്ങളെ പോലെ പെരുമാറുന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്നും അഡ്വ മാർട്ടിൻ ജോർജ് പറഞ്ഞു.ഉളിക്കൽ പോലീസ് സ്റ്റേഷൻ - അഡ്വ.സജീവ് ജോസഫ് എം.എൽ.എ ,തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ - അഡ്വ.സോണി സെബാസ്റ്റ്യൻ , പയ്യാവൂർ പോലീസ് സ്റ്റേഷൻ - അഡ്വ.സജീവ് ജോസഫ് എം.എൽ.എ. ,ആലക്കോട് പോലീസ് സ്റ്റേഷൻ - പി ടി മാത്യു ,പിണറായി പോലീസ് സ്റ്റേഷൻ - വി എ നാരായണൻ ,തലശ്ശേരി പോലീസ് സ്റ്റേഷൻ - സജീവ് മാറോളി, ഇരിട്ടി പോലീസ് സ്റ്റേഷൻ - ചന്ദ്രൻ തില്ലങ്കേരി ,ചക്കരക്കൽ പോലീസ് സ്റ്റേഷൻ - അഡ്വ.ടി.ഒ മോഹനൻ ,വളപട്ടണം പോലീസ് സ്റ്റേഷൻ - കെ പ്രമോദ് ,മട്ടന്നൂർ പോലീസ് സ്റ്റേഷൻ - രാജീവൻ എളയാവൂർ ,എടക്കാട് പോലീസ് സ്റ്റേഷൻ - റിജിൽ മാക്കുറ്റി, ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷൻ - മുഹമ്മദ് ബ്ലാത്തൂർ ,പരിയാരം പോലീസ് സ്റ്റേഷൻ - എം പി ഉണ്ണികൃഷ്ണൻ , കേളകം പോലീസ് സ്റ്റേഷൻ - ലിസ്സി ജോസഫ്, മാലൂർ പോലീസ് സ്റ്റേഷൻ - അമൃത രാമകൃഷ്ണൻ ,ചൊക്ലി പോലീസ് സ്റ്റേഷൻ - വി സുരേന്ദ്രൻ മാസ്റ്റർ ,മയ്യിൽ പോലീസ് സ്റ്റേഷൻ - ഡോ. കെ വി ഫിലോമിന ,കണ്ണവം പോലീസ് സ്റ്റേഷൻ - പി മുഹമ്മദ് ഷമ്മാസ്,കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ - എം കെ മോഹനൻ കുടിയൻമല പോലീസ് സ്റ്റേഷൻ - ബേബി തോലാനി , പയ്യന്നൂർ പോലീസ് സ്റ്റേഷൻ - രജിത്ത് നാറാത്ത് , ചെറുപുഴ പോലീസ് സ്റ്റേഷൻ - മഹേഷ് കുന്നുമ്മൽ ,പെരിങ്ങോം പോലീസ് സ്റ്റേഷൻ - അഡ്വ.റഷീദ് കവ്വായി , പഴയങ്ങാടി പോലീസ് സ്റ്റേഷൻ - അജിത് മാട്ടൂൽ , ,ഇരിക്കൂർ പോലീസ് സ്റ്റേഷൻ - ജോഷി കണ്ടത്തിൽ
കണ്ണപുരം പോലീസ് സ്റ്റേഷൻ - അഡ്വ.ബ്രജേഷ് കുമാർ , ധർമ്മടം പോലീസ് സ്റ്റേഷൻ - രാജീവൻ പാനുണ്ടപുതിയ മാഹി പോലീസ് സ്റ്റേഷൻ - ഹരിദാസ് മൊകേരി , കൊളവല്ലൂർ പോലീസ് സ്റ്റേഷൻ - കെ പി രാമചന്ദ്രൻകുത്തുപറമ്പ് പോലീസ് സ്റ്റേഷൻ - കെ പി സാജു ,കരിക്കോട്ടക്കരി പോലീസ് സ്റ്റേഷൻ - ജെയ്‌സൺ കാരക്കാട്ട്

മുഴക്കുന്ന് പോലീസ് സ്റ്റേഷൻ - ബൈജു വർഗീസ് , പേരാവൂർ പോലീസ് സ്റ്റേഷൻ - സുധീപ് ജെയിംസ്
ആറളം പോലീസ് സ്റ്റേഷൻ - പി എ നസീർ , പാനൂർ പോലീസ് സ്റ്റേഷൻ - വി സുരേന്ദ്രൻ മാസ്റ്റർകതിരൂർ പോലീസ് സ്റ്റേഷൻ - സന്തോഷ് കണ്ണം വള്ളി തുടങ്ങിയ നേതാക്കൾ വിവിധ സ്റ്റേഷനുകൾക്ക് മുമ്പിൽ പ്രധിഷേധ ധർണ്ണ ഉദ്‌ഘാടനം ചെയ്തു .
Advmartinjeorge