കണ്ണൂർ :കസ്റ്റഡിമർദനത്തിനെതിരെ പോലീസ് സ്റ്റേഷനുകൾക്കു മുന്നിൽ സംസ്ഥാനവ്യാപകമായി കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂർടൗൺ പോലീസ് സ്റ്റേഷനു മുന്നിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് നിർവഹിച്ചു.
പോലീസ് സംസ്ഥാനത്തിനു ശാപമാണെന്നു പറയേണ്ട സ്ഥിതിയാണെന്നും,പോലീസ് അസോസിയേഷനെ രാഷ്ട്രീയവത്കരിച്ച് എന്തും ചെയ്യാൻ സർക്കാർ ലൈസൻസ് നൽകിയിരിക്കുകയാണെന്നും,പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനമുണ്ടായി ഒരാൾ മരണപ്പെട്ട കേസിലെ പ്രതിയായ അമൽ ബാബുവിനെ ബ്രാഞ്ച്സെക്രട്ടറിയാക്കിയ പാർട്ടിയാണു സി.പി.എമ്മെന്നും ഉദ്ഘാടനപ്രസംഗത്തിനിടയിൽ മാർട്ടിൻ ജോർജ് പറഞ്ഞു.
Kannur