കണ്ണൂർ : പോലീസ് കസ്റ്റഡി മർദ്ദനത്തിനെതിരെ സ്റ്റേഷനുകൾക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം.കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന് മുന്നിൽ ഡി സി സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.പോലീസ് സംസ്ഥാനത്തിന് ശാപം എന്ന് പറയേണ്ട സ്ഥിതിയെന്ന് മാർട്ടിൻ ജോർജ്ജ് പറഞ്ഞു.പോലീസ് അസോസിയേഷനെ രാഷ്ട്രീയവത്കരിച്ച് എന്തും ചെയ്യാൻ ലൈസൻസ് നൽകിയിരിക്കുകയാണ് സർക്കാർ.പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം ഉണ്ടായി ഒരാൾ മരിച്ച കേസിലെ പ്രതിയായ അമൽ ബാബുവിനെ ബ്രാഞ്ച് സെക്രട്ടറിയാക്കിയ പാർട്ടിയാണ് സി പി എം എന്നും മാർട്ടിൻ ജോർജ്ജ് പറഞ്ഞു.
Congressdarna