മുഴക്കുന്ന് : കോൺഗ്രസുകാരെ തല്ലിയിട്ട് ഇനിയൊരു പോലീസുകാരനും സമാധാനത്തോടെ വീട്ടിൽ കിടന്നുറങ്ങില്ല , ഇനി കോൺഗ്രസുകാർ മാർച്ച് നടത്തുന്നത് പോലീസ് സ്റ്റേഷനിലേക്ക് അല്ല...മറിച്ച് കോൺഗ്രസ് പ്രവർത്തകരെ ഉപദ്രവിക്കുന്ന ഓരോ പോലീസ് ഉദ്യോഗസ്ഥന്റെയും വീട്ടിലേക്കാണെന്നും, നിങ്ങൾക്കും കുടുംബമുണ്ട് എന്നുള്ളത് ഓർത്തുവേണം ആളുകളുടെ ദേഹത്ത് കൈവെക്കാൻ എന്നും ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗീസ്. കുന്നംകുളം സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിനെ അതിക്രൂരമായി മർദ്ദിച്ച പോലീസുകാരെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തില്ലങ്കേരി, മുഴക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മുഴക്കുന്ന് പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. തില്ലങ്കേരി മണ്ഡലം പ്രസിഡണ്ട് രാകേഷ് തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു. മുഴക്കുന്ന് മണ്ഡലം പ്രസിഡണ്ട് കെ പി നമേഷ് കുമാർ, മട്ടന്നൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ പി പത്മനാഭൻ, യൂ സി. നാരായണൻ, വി മോഹനൻ, കെ എം ഗിരീഷ് കുമാർ, വി രാജു, പി പി മുസ്തഫ, റയീസ്സ് തില്ലങ്കേരി, വി പ്രകാശൻ, എ കുഞ്ഞിരാമൻ, ദീപാ ഗിരീഷ്, ഡോളിദാസ് , സിബി ജോസഫ്, സജിത മോഹൻ,വിജയലക്ഷ്മി, ഇ സുലേഖ,കെ കെ സജീവൻ, അമൽബാബുരാജ്, പി. രമേശൻ,സി കെ മോഹനൻ,ബേബിജോൺ തെങ്ങുംപള്ളി ,മുഹമ്മദ് കാവുംപടി,വി ഡി ജോസ്,നിസാർ എൻ കെ ,സി കെ പ്രകാശൻ ,നിധിൻ പാല, എൻ.സി.രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Muzhakkunnupolicestation