വ്യാജ മാല മോഷണക്കേസ്: പൊലീസ് പീഡനത്തിന് ഇരയായി ബിന്ദുവിന് സഹായ ഹസ്തവുമായി എംജിഎം ഗ്രൂപ്പ്

വ്യാജ മാല മോഷണക്കേസ്: പൊലീസ് പീഡനത്തിന് ഇരയായി ബിന്ദുവിന് സഹായ ഹസ്തവുമായി എംജിഎം ഗ്രൂപ്പ്
Sep 10, 2025 07:51 PM | By sukanya

തിരുവനന്തപുരം:* പേരൂർക്കടയില്‍ പൊലീസ് കള്ളകേസിൽ കുടുക്കി ദളിത് സ്ത്രീയായ ബിന്ദുവിന് സഹായവുമായി എംജിഎം ഗ്രൂപ്പ്. ചുള്ളിമാനൂർ സ്വദേശി ബിന്ദുവിന് എംജിഎം സ്കൂളിൽ പ്യൂണായി നിയമനം നൽകുമെന്ന് എംജിഎം ഗ്രൂപ്പ് ചെയർമാൻ ഗീവർഗീസ് യോഹന്നാൽ അറിയിച്ചു. മാനേജുമെൻ്റ് പ്രതിനിധികൾ ബിന്ദുവിൻ്റെ വീട്ടിലെത്തിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ബിന്ദുവിനെ മാനസികമായി പീഡിപ്പിച്ച കേസിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന റിപ്പോ‍ർട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നാളെ പരിഗണിക്കും.

പേരൂർക്കടയിലെ വ്യാജ മാല മോഷണക്കേസിൽ ഇന്നലെയാണ് വൻ വഴിത്തിരിവ് ഉണ്ടായത്. വീട്ടുജോലിക്കാരി ബിന്ദുവിനെ പ്രതിയാക്കാൻ പൊലീസ് തിരക്കഥയുണ്ടാക്കിയെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. പരാതിക്കാരിയായ ഓമന ഡാനിയലിന്‍റെ വീട്ടിനുള്ളിൽ നിന്ന് സ്വർണ്ണം കിട്ടിയിട്ടും ബിന്ദുവിനെ കുടുക്കാൻ ശ്രമിച്ചെന്നാണ് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്‍റെ അന്വേഷണത്തിലെ കണ്ടെത്തൽ.

സംഭവത്തില്‍ ബിന്ദുവിനെ അന്യായമായി കസ്റ്റഡിലെടുത്ത എസ്ഐ പ്രസാദ്, ഗ്രേഡ് എസ്ഐ പ്രസന്നൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. എസ്.എച്ച്.ഒ ശിവകുമാർ, കള്ളപ്പരാതി നൽകിയ വീട്ടുടമ ഓമന ഡാനിയൽ പേരൂർക്കട സ്റ്റേഷനിൽ ഡ്യൂട്ടിലുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് പ്രത്യേക അന്വേഷണ സംഘം ശുപാർശ ചെയ്തിരിക്കുന്നത്.

ഓമന ഡാനിയലിന്‍റെ വീട്ടിൽ ജോലിക്കുനിന്ന ബിന്ദുവിനെതിരെ മോഷണകുറ്റം ചുമത്തിയാണ് പൊലീസ് കസ്റ്റഡയിൽ വെച്ചത്. ഉദ്യോഗസ്ഥർക്കെതിരായ നടപടി, ബിന്ദുവിനുള്ള നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളിൽ കമ്മീഷൻ നാളെ തീരുമാനമെടുക്കും. ബിന്ദു നൽകിയ പരാതിയിലാണ് കമ്മീഷൻ തിരുവനന്തപുരം ജില്ലക്ക് പുറത്തുള്ള ഒരു ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷണം നടത്താൻ ഉത്തരവിട്ടത്.

Thiruvanaththapuram

Next TV

Related Stories
പ്രീമാരിറ്റൽ ആൻ്റ് പോസ്റ്റുമാരിറ്റൽ കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു

Sep 10, 2025 05:00 PM

പ്രീമാരിറ്റൽ ആൻ്റ് പോസ്റ്റുമാരിറ്റൽ കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു

പ്രീമാരിറ്റൽ ആൻ്റ് പോസ്റ്റുമാരിറ്റൽ കൗൺസിലിംഗ് ക്ലാസ്...

Read More >>
സിപിഎമ്മിന്‍റെ ക്രിമിനൽ കൂട്ടങ്ങളായി പോലീസ് മാറുന്നു:അഡ്വ.മാർട്ടിൻ ജോർജ്ജ്

Sep 10, 2025 03:49 PM

സിപിഎമ്മിന്‍റെ ക്രിമിനൽ കൂട്ടങ്ങളായി പോലീസ് മാറുന്നു:അഡ്വ.മാർട്ടിൻ ജോർജ്ജ്

സിപിഎമ്മിന്‍റെ ക്രിമിനൽ കൂട്ടങ്ങളായി പോലീസ് മാറുന്നു:അഡ്വ.മാർട്ടിൻ...

Read More >>
മുഴക്കുന്ന് പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ സദസ്സ്  സംഘടിപ്പിച്ചു

Sep 10, 2025 03:41 PM

മുഴക്കുന്ന് പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

മുഴക്കുന്ന് പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ സദസ്സ് ...

Read More >>
വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ മറുപടി നൽകാതെ കേന്ദ്രം

Sep 10, 2025 03:31 PM

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ മറുപടി നൽകാതെ കേന്ദ്രം

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ മറുപടി നൽകാതെ...

Read More >>
‘മുഖ്യമന്ത്രി മുഖ്യ ഗുണ്ട, ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് കൊടിസുനിമാര്‍’; വിമർശനവുമായി ഷാഫി പറമ്പിൽ

Sep 10, 2025 02:40 PM

‘മുഖ്യമന്ത്രി മുഖ്യ ഗുണ്ട, ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് കൊടിസുനിമാര്‍’; വിമർശനവുമായി ഷാഫി പറമ്പിൽ

‘മുഖ്യമന്ത്രി മുഖ്യ ഗുണ്ട, ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് കൊടിസുനിമാര്‍’; വിമർശനവുമായി ഷാഫി...

Read More >>
പോലീസ് കസ്റ്റഡി മർദ്ദനത്തിനെതിരെ സ്റ്റേഷനുകൾക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം

Sep 10, 2025 02:24 PM

പോലീസ് കസ്റ്റഡി മർദ്ദനത്തിനെതിരെ സ്റ്റേഷനുകൾക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം

പോലീസ് കസ്റ്റഡി മർദ്ദനത്തിനെതിരെ സ്റ്റേഷനുകൾക്ക് മുന്നിൽ കോൺഗ്രസ്...

Read More >>
Top Stories

News Roundup

//Truevisionall