സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ, കിറ്റിൽ 14 ഇന സാധനങ്ങൾ, 20 കിലോ അരി 25 രൂപ നിരക്കിൽ

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ, കിറ്റിൽ 14 ഇന സാധനങ്ങൾ, 20 കിലോ അരി 25 രൂപ നിരക്കിൽ
Aug 19, 2025 03:03 PM | By Remya Raveendran

തിരുവനന്തപുരം :  സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതലെന്ന് മന്ത്രി ജി ആർ അനിൽ. ആദ്യ ഘട്ടത്തിൽ AAY വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് കിറ്റ് വിതരണം ചെയ്യുക. കിറ്റിൽ 14 ഇന സാധനങ്ങൾ ലഭ്യമാക്കും. സെപ്റ്റംബർ 4 ന് വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കും. ബി.പി.എൽ- എ.പി എൽ കാർഡ് എന്ന വ്യത്യാസം ഇല്ലാതെ ലഭിക്കും. 250 ൽ അധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകൾ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അരിപ്പൊടി, ഉപ്പ്, പഞ്ചസാര, മട്ട അരി, പായസം മിക്സ്‌ എന്നിവയാണ് പുതിയതായി പുറത്ത് ഇറക്കിയ സാധങ്ങൾ. ഓണം പ്രമാണിച്ച് വലിയ വില കുറവിൽ ലഭിക്കും. സഞ്ചരിക്കുന്ന മാവേലി സ്റ്റോറിൽ ഇത്തവണ സബ്സിഡി ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തും

വെളിച്ചെണ്ണയുടെ വില മാർക്കറ്റിൽ കുറച്ചു വരുവാനുള്ള കാര്യങ്ങൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു. വിലക്കുറവില്‍ സംസ്ഥാന വ്യാപകമായി ഇത്തവണയും സപ്ലൈകോ ഓണച്ചന്ത നടത്തും. വിവിധ ഇനം സബ്സിഡി സാധനങ്ങള്‍ക്കു പുറമെ ശബരി ഉത്പന്നങ്ങള്‍, മറ്റ് എഫ്.എം.സി.ജി. ഉല്പന്നങ്ങള്‍, മില്‍മ ഉത്പന്നങ്ങള്‍, കൈത്തറി ഉത്പന്നങ്ങള്‍, പഴം, ജൈവപച്ചക്കറികള്‍ എന്നിവ മേളയില്‍ 10 മുതല്‍ 50% വരെ വിലക്കുറവില്‍ വില്‍പന നടത്തും. ഇതിനു പുറമെ പ്രമുഖ ബ്രാന്‍റുകളുടെ നിരവധി നിത്യോപയോഗ സാധനങ്ങള്‍ക്കും വന്‍ വിലക്കുറവില്‍ നല്‍കും.

ഓണക്കിറ്റിലെ ഉത്പന്നങ്ങള്‍

പഞ്ചസാര – 1 കിലോ

വെളിച്ചെണ്ണ – 500 മില്ലി

തുവര പരിപ്പ് – 250 ഗ്രാം

ചെറുപയര്‍ പരിപ്പ് – 250 ഗ്രാം

വന്‍ പയര്‍ – 250 ഗ്രാം

കശുവണ്ടി 50 ഗ്രാം

നെയ് (മില്‍മ) – 50 മില്ലി

ശബരി ഗോള്‍ഡ് ടീ – 250 ഗ്രാം

ശബരി പായസം മിക്‌സ് – 200 ഗ്രാം

ശബരി സാമ്പാര്‍ പൊടി – 100ഗ്രാം

ശബരി മുളക് പൊടി – 100 ഗ്രാം

മഞ്ഞപ്പൊടി – 100 ഗ്രാം

മല്ലി പൊടി – 100 ഗ്രാം

ഉപ്പ് – 1 കിലോ

Onamkitready

Next TV

Related Stories
സിപിഎമ്മിന്‍റെ ക്രിമിനൽ കൂട്ടങ്ങളായി പോലീസ് മാറുന്നു:അഡ്വ.മാർട്ടിൻ ജോർജ്ജ്

Sep 10, 2025 03:49 PM

സിപിഎമ്മിന്‍റെ ക്രിമിനൽ കൂട്ടങ്ങളായി പോലീസ് മാറുന്നു:അഡ്വ.മാർട്ടിൻ ജോർജ്ജ്

സിപിഎമ്മിന്‍റെ ക്രിമിനൽ കൂട്ടങ്ങളായി പോലീസ് മാറുന്നു:അഡ്വ.മാർട്ടിൻ...

Read More >>
മുഴക്കുന്ന് പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ സദസ്സ്  സംഘടിപ്പിച്ചു

Sep 10, 2025 03:41 PM

മുഴക്കുന്ന് പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

മുഴക്കുന്ന് പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ സദസ്സ് ...

Read More >>
വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ മറുപടി നൽകാതെ കേന്ദ്രം

Sep 10, 2025 03:31 PM

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ മറുപടി നൽകാതെ കേന്ദ്രം

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ മറുപടി നൽകാതെ...

Read More >>
‘മുഖ്യമന്ത്രി മുഖ്യ ഗുണ്ട, ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് കൊടിസുനിമാര്‍’; വിമർശനവുമായി ഷാഫി പറമ്പിൽ

Sep 10, 2025 02:40 PM

‘മുഖ്യമന്ത്രി മുഖ്യ ഗുണ്ട, ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് കൊടിസുനിമാര്‍’; വിമർശനവുമായി ഷാഫി പറമ്പിൽ

‘മുഖ്യമന്ത്രി മുഖ്യ ഗുണ്ട, ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് കൊടിസുനിമാര്‍’; വിമർശനവുമായി ഷാഫി...

Read More >>
പോലീസ് കസ്റ്റഡി മർദ്ദനത്തിനെതിരെ സ്റ്റേഷനുകൾക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം

Sep 10, 2025 02:24 PM

പോലീസ് കസ്റ്റഡി മർദ്ദനത്തിനെതിരെ സ്റ്റേഷനുകൾക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം

പോലീസ് കസ്റ്റഡി മർദ്ദനത്തിനെതിരെ സ്റ്റേഷനുകൾക്ക് മുന്നിൽ കോൺഗ്രസ്...

Read More >>
'റൺ പാലക്കയം തട്ട്' മിനി മാരത്തൺ സെപ്റ്റംബർ 13-ന്

Sep 10, 2025 02:17 PM

'റൺ പാലക്കയം തട്ട്' മിനി മാരത്തൺ സെപ്റ്റംബർ 13-ന്

'റൺ പാലക്കയം തട്ട്' മിനി മാരത്തൺ സെപ്റ്റംബർ...

Read More >>
Top Stories

News Roundup

GCC News

Entertainment News

//Truevisionall