‘എംഎൽഎ സ്ഥാനം ഒഴിയില്ല, രാജിക്കാര്യം ആലോചനയിൽ പോലുമില്ല’; രാഹുൽ മാങ്കൂട്ടത്തിൽ

‘എംഎൽഎ സ്ഥാനം ഒഴിയില്ല, രാജിക്കാര്യം ആലോചനയിൽ പോലുമില്ല’; രാഹുൽ മാങ്കൂട്ടത്തിൽ
Aug 23, 2025 01:49 PM | By Remya Raveendran

തിരുവനന്തപുരം :    എംഎൽഎ സ്ഥാനം രാജിവയ്ക്കുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. ഇതുവരെ പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന നിലപാട് പാർട്ടിയിൽ ഒരുവിഭാഗത്തിനുണ്ട്. സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് അഭിപ്രായം. പരാതിയും കേസുമില്ലാതെ നീക്കേണ്ടതില്ലെന്നും വാദം ഉയരുന്നുണ്ട്.

എന്നാൽ രാജി വെക്കേണ്ട ആവശ്യം ഇല്ലെന്നാണ് ഐഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി രാവിലെ പറഞ്ഞത്. സിപിഐഎമ്മിലെ ആരോപണ വിധേയർ രാജിവെച്ചില്ലല്ലോ എന്ന ചോദ്യം ആവർത്തിച്ചാണ് നേതാക്കൾ പ്രതിരോധം തീർക്കുന്നത്.

അതിനിടെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നിലവിലെ ഭാരവാഹികൾക്ക് പുറത്ത് നിന്നുള്ളയാൾ വേണ്ടെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരാനാണ് എൽഡിഎഫിന്റേയും ബിജെപിയുടേയും നീക്കം. രാഹുലിനെതിരെ പരാതി ഉന്നയിച്ച ഹണി ഭാസ്കരന്റെ സൈബർ ആക്രമണ പരാതിയിൽ പൊലീസ് കേസെടുത്തു.

ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പരാതികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. രാഹുലിന് പറയാനുള്ളത് കൂടി കേൾക്കും. നിരപരാധി ആണെങ്കിൽ അത് തെളിയിക്കാനുള്ള അവസരം കൊടുക്കും. നടപടി ഉണ്ടാകുമെന്ന് താൻ പറഞ്ഞതാണ്. ആരോപണവിധേയനായ വ്യക്തിക്ക് പറയാനുള്ളത് കൂടി കേൾക്കുമെന്ന് നേരെത്തെ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു വി ഡി സതീശൻ പറഞ്ഞു.

Rahulmangootathil

Next TV

Related Stories
സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു; നിമിഷപ്രിയയുടെ മോചനം പ്രതിസന്ധിയില്‍

Aug 23, 2025 04:48 PM

സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു; നിമിഷപ്രിയയുടെ മോചനം പ്രതിസന്ധിയില്‍

സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു; നിമിഷപ്രിയയുടെ മോചനം...

Read More >>
ജലസ്രോതസ്സുകള്‍ ശുചീകരിക്കുന്നതിന് സ്‌കൂളുകള്‍ വഴി ബോധവല്‍ക്കരണം നടത്തും

Aug 23, 2025 03:49 PM

ജലസ്രോതസ്സുകള്‍ ശുചീകരിക്കുന്നതിന് സ്‌കൂളുകള്‍ വഴി ബോധവല്‍ക്കരണം നടത്തും

ജലസ്രോതസ്സുകള്‍ ശുചീകരിക്കുന്നതിന് സ്‌കൂളുകള്‍ വഴി ബോധവല്‍ക്കരണം...

Read More >>
വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, വരുന്നത് ശക്തമായ മഴയെന്ന് കാലാവസ്ഥാ വകുപ്പ്

Aug 23, 2025 03:00 PM

വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, വരുന്നത് ശക്തമായ മഴയെന്ന് കാലാവസ്ഥാ വകുപ്പ്

വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, വരുന്നത് ശക്തമായ മഴയെന്ന് കാലാവസ്ഥാ...

Read More >>
എഡിഎം നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണ ഹർജിയിൽ വിധി ഈ മാസം 29ന്

Aug 23, 2025 02:34 PM

എഡിഎം നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണ ഹർജിയിൽ വിധി ഈ മാസം 29ന്

എഡിഎം നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണ ഹർജിയിൽ വിധി ഈ മാസം...

Read More >>
`പൊതുപ്രവർത്തകർ സ്വഭാവശുദ്ധി പാലിക്കണം, രാഹുൽ മാങ്കൂട്ടത്തിൽ പോകുന്നിടത്തെല്ലാം മുട്ടയിട്ട് പോകുന്നയാൾ', വെള്ളാപ്പള്ളി നടേശൻ

Aug 23, 2025 02:28 PM

`പൊതുപ്രവർത്തകർ സ്വഭാവശുദ്ധി പാലിക്കണം, രാഹുൽ മാങ്കൂട്ടത്തിൽ പോകുന്നിടത്തെല്ലാം മുട്ടയിട്ട് പോകുന്നയാൾ', വെള്ളാപ്പള്ളി നടേശൻ

`പൊതുപ്രവർത്തകർ സ്വഭാവശുദ്ധി പാലിക്കണം, രാഹുൽ മാങ്കൂട്ടത്തിൽ പോകുന്നിടത്തെല്ലാം മുട്ടയിട്ട് പോകുന്നയാൾ', വെള്ളാപ്പള്ളി...

Read More >>
തലശ്ശേരി മത്സ്യമാർക്കറ്റും മൊത്തവിൽപന കേന്ദ്രവും തലായിലേക്ക് മാറ്റും: സ്പീക്കർ

Aug 23, 2025 02:18 PM

തലശ്ശേരി മത്സ്യമാർക്കറ്റും മൊത്തവിൽപന കേന്ദ്രവും തലായിലേക്ക് മാറ്റും: സ്പീക്കർ

തലശ്ശേരി മത്സ്യമാർക്കറ്റും മൊത്തവിൽപന കേന്ദ്രവും തലായിലേക്ക് മാറ്റും:...

Read More >>
Top Stories

News Roundup

//Truevisionall