ചെറുകുന്ന്ന: നല്ലോണം മീനോണം; മത്സ്യ കൃഷി വിളവെടുപ്പ് നടത്തി.ഫിഷറീസ് വകുപ്പിന്റെയും ചെറുകുന്ന് ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ 'നല്ലോണം മീനോണം' ജലകൂട് മത്സ്യകൃഷി വിളവെടുപ്പ് നടത്തി.ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. നിഷ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച മത്സ്യ കൂട് കൃഷി കെ വി ഇന്ദു എന്ന കർഷകയാണ് നടത്തുന്നത്.
ചെറുകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. സജീവൻ, വാർഡ് അംഗം കെ. അനിത, അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ മിനി നാരായണൻ, പ്രൊജക്റ്റ് കോ ഓർഡിനേറ്റർ കെ സന്ധ്യ, അക്വാകൾചർ പ്രമോട്ടർ കെ.ടി സിനി എന്നിവർ പങ്കെടുത്തു.

cherukunnu