താമരശ്ശേരി ചുരത്തിൽ അപകട ഭീഷണി: ഗതാഗതം നിരോധിച്ചു

താമരശ്ശേരി ചുരത്തിൽ അപകട ഭീഷണി: ഗതാഗതം നിരോധിച്ചു
Aug 28, 2025 11:40 AM | By sukanya

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വീണ്ടും അപകടഭീഷണി ശക്തമായതോടെ ഗതാഗതം നിരോധിച്ചു. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞു വീണ ഭാഗത്ത് വീണ്ടും ഇടിച്ചിൽ നടക്കുന്നതിനാൽ ചുരം വഴി ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഗതാഗതം പൂർണമായും നിരോധിച്ചതായി താമരശ്ശേരി ഡി വൈ എസ് പി സുഷീർ അറിയിച്ചു.

അടിവാരത്തും, ലക്കിടിയിലും വാഹനങ്ങൾ തടയുമെന്നും ഡി വൈ എസ് പി അറിയിച്ചു. കോഴിക്കോട് ഭാഗത്തു നിന്നും വയനാട്ടിലേക്കുള്ള വാഹനങ്ങൾ താമരശ്ശേരി ചുങ്കത്ത് നിന്നും പൊലീസ് കുറ്റ്യാടി വഴിതിരിച്ചുവിടുകയാണ്. മലപ്പുറം ഭാഗത്തു നിന്നും വയനാട്ടിലേക്ക് പോകുന്നവർ നാടുകാണി ചുരം വഴി തിരിച്ചുവിടും.

ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിന് സമീപം ഇടിഞ്ഞു വീണ പാറക്കൂട്ടങ്ങളും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും രാവിലെ വീണ്ടും ഇതേ സ്ഥലത്ത് പാറകഷ്ണങ്ങളും മണ്ണും റോഡിലേക്ക് വീണു. ഇരുഭാഗത്തേക്കും വാഹനങ്ങള്‍ പോകുന്നതിനിടെയാണ് ചെറിയ പാറകഷ്ണങ്ങള്‍ റോഡിലേക്ക് വീണത്. ഒരു വാഹനത്തിന്‍റെ തൊട്ടരികിലാണ് കല്ല് പതിച്ചത്. വലിയ അപകടം തലനാരിഴക്കാണ് വഴിമാറിയത്. ചുരത്തിൽ നേരിയ മഴ പെയ്യുന്നത് സാഹചര്യം രൂക്ഷമാക്കുകയാണ്.

thamarassery

Next TV

Related Stories
വാട്‌സ്ആപ്പ് മെസേജുകള്‍ ഇനി തെറ്റില്ല; ശരിയായി എഴുതാന്‍ 'റൈറ്റിംഗ് ഹെല്‍പ്' എന്ന സഹായി എത്തി

Aug 28, 2025 01:23 PM

വാട്‌സ്ആപ്പ് മെസേജുകള്‍ ഇനി തെറ്റില്ല; ശരിയായി എഴുതാന്‍ 'റൈറ്റിംഗ് ഹെല്‍പ്' എന്ന സഹായി എത്തി

വാട്‌സ്ആപ്പ് മെസേജുകള്‍ ഇനി തെറ്റില്ല; ശരിയായി എഴുതാന്‍ 'റൈറ്റിംഗ് ഹെല്‍പ്' എന്ന സഹായി...

Read More >>
കേരളത്തില്‍ അടുത്ത രണ്ട് ദിവസം കൂടി നിലവിലെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Aug 28, 2025 01:20 PM

കേരളത്തില്‍ അടുത്ത രണ്ട് ദിവസം കൂടി നിലവിലെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരളത്തില്‍ അടുത്ത രണ്ട് ദിവസം കൂടി നിലവിലെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

Read More >>
തിരുവനന്തപുരത്തു മനുഷ്യ - വന്യജീവി സംഘർഷലഘൂകരണത്തിനായി പ്രത്യേക ശില്പശാല

Aug 28, 2025 12:43 PM

തിരുവനന്തപുരത്തു മനുഷ്യ - വന്യജീവി സംഘർഷലഘൂകരണത്തിനായി പ്രത്യേക ശില്പശാല

തിരുവനന്തപുരത്തു മനുഷ്യ - വന്യജീവി സംഘർഷലഘൂകരണത്തിനായി...

Read More >>
നല്ലോണം മീനോണം : മടപ്പുരച്ചാലിൽ  മൽസ്യകൃഷി വിളവെടുപ്പ് നടത്തി

Aug 28, 2025 12:24 PM

നല്ലോണം മീനോണം : മടപ്പുരച്ചാലിൽ മൽസ്യകൃഷി വിളവെടുപ്പ് നടത്തി

നല്ലോണം മീനോണം : മൽസ്യകൃഷി വിളവെടുപ്പ്...

Read More >>
ഡോക്ടർ നിയമനം

Aug 28, 2025 12:10 PM

ഡോക്ടർ നിയമനം

ഡോക്ടർ...

Read More >>
രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയി; പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് സിവിൽ പൊലീസ് ഓഫീസര്‍മാര്‍ക്ക് സ്ഥലം മാറ്റം

Aug 28, 2025 12:09 PM

രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയി; പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് സിവിൽ പൊലീസ് ഓഫീസര്‍മാര്‍ക്ക് സ്ഥലം മാറ്റം

രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയി; പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് സിവിൽ പൊലീസ് ഓഫീസര്‍മാര്‍ക്ക് സ്ഥലം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall