കേളകം: അടക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ തിമിർത്തോണം 2K25 ഓണാഘോഷം വിവിധങ്ങളായ പരിപാടികളോടെ നടന്നു. ഓണക്കളികൾ, ഓണപ്പൂക്കളം, ഘോഷയാത്ര, കലാപരിപാടികൾ, ഓണസദ്യ എന്നിവ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. ഓണ സദ്യയും ഓണപ്പൂക്കളവും ഏവരുടേയും മനം നിറയ്ക്കുന്നതായിരുന്നു. മാവേലിയും പുലികളും മലയാളി മങ്കമാരും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ അണിനിരന്ന ഘോഷയാത്ര അടക്കത്തോട് ടൗണിനെ ഉത്സവലഹരിയിലാഴ്ത്തി. പിടിഎ പ്രസിഡണ്ട് അൻസാദ് അസീസ്, പ്രധാനാധ്യാപിക പി എ ലിസി, എംപിടിഎ പ്രസിഡണ്ട് ആഷിഫ, വൈസ് പ്രസിഡണ്ട് ചെറിയാൻ കുന്നുംപുറം, തോമാച്ചൻ പയ്യപ്പള്ളിൽ, ജിതിൻ ദേവസ്യ, ഷാജി മാത്യു, ജിന്റുമോൾ ജോസ്, സിന്ധു ജോർജ് എന്നിവർ ഓണാഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.
Onam celebration in Adakkathode u p school