കണ്ണൂർ:കേരളത്തിന്റെ സമത്വം, ഐക്യം, പ്രകൃതിയോടുള്ള സൗഹൃദം എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം മാലിന്യ സംസ്‌കരണ സംവിധാനവുമായി ബന്ധപ്പെട്ട നൂതനമായ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ശുചിത്വമിഷന്‍ ഓണപ്പൂക്കളമത്സരം സംഘടിപ്പിക്കുന്നു.
പൂക്കളും ഇലകളും മറ്റ് പ്രകൃതിദത്ത വസ്തുക്കളും മാത്രം ഉപയോഗിച്ചാണ് പൂക്കം തീര്‍ക്കേണ്ടത്. ശുചിത്വമിഷന്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ഈ മത്സരത്തില്‍ മികച്ച പൂക്കളത്തിന് കാല്‍ ലക്ഷം രൂപ പ്രൈസ്മണി ലഭിക്കും. 14 ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഓരോ എന്‍ട്രികള്‍ക്കും പതിനായിരം രൂപയാണ് സമ്മാനം.

പ്ലാസ്റ്റിക്, രാസവസ്തുക്കള്‍, കൃത്രിമ അലങ്കാരങ്ങള്‍ എന്നിവ ഒഴിവാക്കുക എന്നീ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനാണ് ശുചിത്വ പൂക്കളമത്സരം ഫോട്ടോ ചാലഞ്ച് സംഘടിപ്പിക്കുന്നത്. മാലിന്യമുക്തകേരളം, ശാസ്ത്രീയമായ മാലിന്യപരിപാലനം, തരംതിരിക്കല്‍, ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം, ദേശീയ ശുചിത്വ സര്‍വേയിലെ കേരളത്തിന്റെ നേട്ടങ്ങള്‍ തുടങ്ങി മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട പ്രമേയങ്ങളുമത്സരത്തിന്റെ ഭാഗമാക്കാം.
പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നിബന്ധന പ്രകാരം ഒരുക്കിയ പൂക്കളത്തിന്റെ മാത്രം വ്യക്തമായ ഒരു ചിത്രവും (വ്യക്തികളില്ലാതെ) അത്നിര്‍മിച്ചവരുമായി ചേര്‍ന്ന് മറ്റൊരു ചിത്രവും എടുക്കുക. ഈ ചിത്രങ്ങള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ അപ്‌ലോഡ്ചെയ്യുക. ഫോട്ടോയുടെ കൂടെ പരമാവധി ഒരു മിനിറ്റില്‍ കവിയാത്ത മേക്കിങ്ങ് വീഡിയോ കൂടി അയക്കണം. ഒപ്പം കണ്ണൂര്‍ ജില്ലാ ശുചിത്വമിഷന്‍ പേജ് ടാഗ്‌ചെയ്യുക. #suchitwapookkalam #Harithaonam,suchitwamissionkannur #Suchitwamission എന്നീ ഹാഷ് ടാഗുകളും ഉപയോഗിക്കണം. എന്‍ട്രികള്‍ സെപ്റ്റംബര്‍ ഏഴിനകം [email protected] എന്ന വിലാസത്തിലേക്ക് ഡോക്യുമെന്റ് ഫയലായി അയക്കണം. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ അനുവദിക്കൂ.
kannur