കണ്ണൂർ: വികസിത കേരളം എന്ന സ്വപ്നമാണ് വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ടുവെക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹകസമിതിഅംഗംപി.കെ.കൃഷ്ണദാസ് പറഞ്ഞു.ജനങ്ങൾ മാറ്റത്തിന് വേണ്ടി ആഗ്രഹിക്കുകയാണ്.ഇത്രയേറെ പരാജയപ്പെട്ട സർക്കാർകേരളത്തിൽ ഇതിന് മുമ്പ്ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു..
കണ്ണൂരിൽ ബി.ജെ.പി.കോഴിക്കോട്മേഖല ശിൽപശാല ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.ശബരിമലയിൽ അഭയം പ്രാപിക്കാനാണ് ഗവൺമെന്റ് ശ്രമിക്കുന്നത്.അയ്യപ്പന്റെ ശാപം കിട്ടിയ സർക്കാരാണ്കേരളത്തിലുള്ളത്.

അയ്യപ്പ സംഗമത്തിനോട് ബി. ജെ.പി എതിരല്ല എന്നും കൃഷ്ണദാസ് പറഞ്ഞു.ഈ സംഗമത്തിന്റെ പശ്ചാത്തലത്തിൽനേരത്തെ എടുത്തകേസുകൾ പിൻവലിക്കാൻ സർക്കാർതയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.2014 ൽ ദേശീയ രാഷ്ട്രീയത്തിലുണ്ടായ മാറ്റത്തിന് സമാനമായിട്ടുള്ളത് ഇത്തവണ കേരളത്തിൽ ഉണ്ടാവാൻപോവുകയാണ് എന്നും കൃഷ്ണദാസ് പറഞ്ഞു.58 മണ്ഡലങ്ങളിൽ നിന്നും6 സംഘടന ജില്ലകളിൽ നിന്നുളള ഭാരവാഹികളാണ് ശിൽപശാലയിൽ പങ്കെടുക്കുന്നത്.നേതാക്കളായ എം.ടി. രമേശ്,
ബി. ഗോപാലകൃഷ്ണന്‍,വി കെ സജീവൻ ,കെ പി ശ്രീശൻജയചന്ദ്രൻ മാസ്റ്റർകെ. രഞ്‌ജിത്ത്,നവ്യ ഹരിദാസ്, കെ. ശ്രീകാന്ത് എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.
Pkkrishnadas