‘മുഖ്യമന്ത്രി ആകാനുള്ള റിഹേഴ്സലിലാണ് വി ഡി സതീശൻ, എന്നാൽ സതീശന്റെ സംസാരം ശരിയല്ല’: വെള്ളാപ്പള്ളി നടേശൻ

‘മുഖ്യമന്ത്രി ആകാനുള്ള റിഹേഴ്സലിലാണ് വി ഡി സതീശൻ, എന്നാൽ സതീശന്റെ സംസാരം ശരിയല്ല’: വെള്ളാപ്പള്ളി നടേശൻ
Sep 7, 2025 01:56 PM | By Remya Raveendran

തിരുവനന്തപുരം :    ആഗോള അയ്യപ്പ സംഗമം അത്ഭുതമായി മാറുമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ. ദേവസ്വം ബോർഡിൻ്റെ വികസനത്തിനും അയ്യപ്പ സംഗമം കാരണമാകും. ശബരിമലയുടെ പ്രസക്തി ലോകത്തിൻ്റെ നെറുകയിൽ എത്തും. എല്ലാവരും ഇതിനെ സഹായിക്കേണ്ടതാണ്. അതിനോട് പുറം തിരിഞ്ഞ് നിൽക്കരുതെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

അങ്ങനെ നിന്നാൽ ചരിത്രത്തിൽ അപഹാസ്യരാകും. രാഷ്ട്രീയം പിന്നിൽ ഉണ്ടെന്ന് പറയുന്നത് ബാലിശമാണ്. ഒരു മുള്ളുപോലും ഏൽക്കാതെയാണ് ശബരിമല സർക്കാർ കൊണ്ടുപോകുന്നത്. അതിന് സർക്കാർ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.

വകുപ്പുകളുടെ ഏകോപനം മാത്രമാണ് പ്രശ്നം. സ്ത്രീ പ്രവേശന സമയത്തെ കേസുകൾ പിൻവലിക്കണം.അത് SNDP ജനറൽ സെക്രട്ടറി എന്ന നിലയിൽ ആവശ്യപ്പെടുകയാണ്. ആദ്യം എതിർപ്പ് പറഞ്ഞ പല BJP ക്കാർക്കും ശക്തി കുറഞ്ഞു. ഈ വിഷയത്താൽ യു ഡി എഫിന് ആശയക്കുഴപ്പം ഉണ്ടാകും. കാരണം അവരെ നയിക്കുന്നത് ലീഗാണെന്നും അദ്ദേഹം വിമർശിച്ചു.

അവർക്ക് അഭിപ്രായം പറയാൻ സാധിക്കില്ല. സഹകരിച്ചാൽ എല്ലാവർക്കും ഇതിൻ്റെ ക്രഡിറ്റ് ലഭിക്കും. വി ഡി സതീശൻ SNDP പരിപാടികളിൽ പങ്കെടുക്കുന്നണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ് അത്. മുഖ്യമന്ത്രി ആകാനുള്ള റിഹേഴ്സലാണ് വി ഡി സതീശൻ നടുത്തുന്നത്. എന്നാൽ സതീശന്റെ സംസാരം ശരിയല്ല. മുഖ്യമന്ത്രി ആകാനുള്ള യോഗ്യത നിശ്ചയിക്കേണ്ടത് ജനങ്ങളാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ലീഗിനെതിരെ പറയുമ്പോൾ മുസ്ലീം സമുദായത്തെ ട്വിസ്റ്റ് ചെയ്യിപ്പിക്കുന്നു. SNDP യുടെ ജനറൽ സെക്രട്ടറി കസേരക്ക് കളങ്കം ഉണ്ടാക്കില്ല. താനൊരു മാങ്കൂട്ടത്തിൽ അല്ല. താൻ സ്വഭാവത്തിലും പ്രവർത്തിയിലും കാർകശ്യകാരനാണെന്നും അദ്ദേഹം പറഞ്ഞു.മന്ത്രി വീണാ ജോർജിനെ വെറുതെ വേട്ടയാടുകയാണ്. മികച്ച പ്രവർത്തനമാണ് ആരോഗ്യരംഗത്ത് കാഴ്ചവെക്കുന്നത്. പരിമിതികൾ മാറ്റിവെച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു. എന്നാൽ അവർക്കെതിരെ ചില വെറുതെ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

ചതയ ദിന പരിപാടി ഒബിസി മോർച്ചയെ ഏൽപ്പിച്ചത് ശരിയല്ല. അങ്ങേയറ്റം മോശമായ നടപടിയാണ് അതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസംഗത്തിൻ്റെ പേരിൽ തന്നെ ക്രൂശിക്കുന്നു. സമുദായത്തിന് വേണ്ടി പറഞ്ഞപ്പോൾ കോലം കത്തിച്ചു. SNDP മുസ്ലീം സമുദായത്തിന് എതിരല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Vellappallinadesan

Next TV

Related Stories
അധ്യാപകരുടെ യോഗ്യത പരീക്ഷ; സുപ്രീം കോടതി ഉത്തരവിനെതിരെ ഹർജി നൽകാൻ സർക്കാർ

Sep 8, 2025 02:31 PM

അധ്യാപകരുടെ യോഗ്യത പരീക്ഷ; സുപ്രീം കോടതി ഉത്തരവിനെതിരെ ഹർജി നൽകാൻ സർക്കാർ

അധ്യാപകരുടെ യോഗ്യത പരീക്ഷ; സുപ്രീം കോടതി ഉത്തരവിനെതിരെ ഹർജി നൽകാൻ...

Read More >>
കണ്ണൂര്‍ വാരിയേഴ്‌സ് മുന്‍സിപ്പള്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ പന്ത് തട്ടും

Sep 8, 2025 02:18 PM

കണ്ണൂര്‍ വാരിയേഴ്‌സ് മുന്‍സിപ്പള്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ പന്ത് തട്ടും

കണ്ണൂര്‍ വാരിയേഴ്‌സ് മുന്‍സിപ്പള്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ പന്ത്...

Read More >>
കണ്ണൂർ താഴെചൊവ്വക്ക്  സമീപം ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

Sep 8, 2025 02:09 PM

കണ്ണൂർ താഴെചൊവ്വക്ക് സമീപം ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

കണ്ണൂർ താഴെചൊവ്വക്ക് സമീപം ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം...

Read More >>
കേളകം ശ്രീ മൂർച്ചിലക്കാട്ട് മഹാദേവി ക്ഷേത്രത്തിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷം നടന്നു

Sep 8, 2025 01:53 PM

കേളകം ശ്രീ മൂർച്ചിലക്കാട്ട് മഹാദേവി ക്ഷേത്രത്തിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷം നടന്നു

കേളകം ശ്രീ മൂർച്ചിലക്കാട്ട് മഹാദേവി ക്ഷേത്രത്തിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷം...

Read More >>
‘ചില മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും അവിഹിത ഭാര്യമാരുണ്ട്, അത് സമൂഹത്തിന് അറിയാം; പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു’: ബഹാവുദ്ദീൻ നദ്‌വി

Sep 8, 2025 01:48 PM

‘ചില മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും അവിഹിത ഭാര്യമാരുണ്ട്, അത് സമൂഹത്തിന് അറിയാം; പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു’: ബഹാവുദ്ദീൻ നദ്‌വി

‘ചില മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും അവിഹിത ഭാര്യമാരുണ്ട്, അത് സമൂഹത്തിന് അറിയാം; പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു’: ബഹാവുദ്ദീൻ...

Read More >>
പി പി മുകുന്ദൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം  ഓണാഘോഷം 'സർഗ്ഗോത്സവം 'സംഘടിപ്പിച്ചു

Sep 8, 2025 12:24 PM

പി പി മുകുന്ദൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം ഓണാഘോഷം 'സർഗ്ഗോത്സവം 'സംഘടിപ്പിച്ചു

പി പി മുകുന്ദൻ സ്മാരക വായനശാല & ഗ്രന്ഥാലയം ഓണാഘോഷം 'സർഗ്ഗോത്സവം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall