കണ്ണൂർ : താഴെചൊവ്വക്ക്സമീപം തെഴുക്കിലെപീടികയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ദേശീയപാത 66 ൽ ആണ് സംഭവം. മൂന്നുപേരുണ്ടായിരുന്ന ലോറിയിൽ സഹഡ്രൈവർ പാലക്കാട് സ്വദേശി അഖിലിന് നിസാരപരിക്കേറ്റു. ബസ് കാത്തിരിപ്പ് കേന്ദ്രവും തുന്നൽ കടയും പൂർണമായി തകർന്നു. സമീപത്തെ സ്വകാര്യ ലാബിനും കേടുപാടുകൾ പറ്റി. ഗുജറാത്തിൽ നിന്ന് ഏറണാകുളത്തേക്ക് പോവുകയായിരുന്ന ചരക്കുലോറിയാണ് അപകടത്തിൽപ്പെട്ടത്.
രാവിലെ ആണ് അപകടം നടന്നത് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. പുലർച്ചേ ആയത് കൊണ്ട് തന്നെ അപകടത്തിൻ്റെ തീവ്രത കുറഞ്ഞത്. ബസ് സ്റ്റോപ്പ് പൂർണ്ണമായും അടുത്തുള്ള തയ്യൽ കട ഭാഗികമായും തകർന്നു അപകടത്തിൽ പെട്ട കണ്ട നൈർ ലോറിയിൽ ഓയിൽ ബേരലുംമറ്റു ഉൽപ്പന്നങ്ങളും ആണ് ഉണ്ടായിരുന്നത്. അപകടം കാരണം ഉച്ചവരെ കണ്ണൂർ കുത്തുപറമ്പ് തലശ്ശേരി ഭാഗങ്ങളിൽ പോകുന്ന വാഹനങ്ങൾ ഗതാഗത കുരിക്കിൽ പെട്ടു.
Lorryaccident