കേളകം : കേളകം ശ്രീ മൂർച്ചിലക്കാട്ട് മഹാദേവി ക്ഷേത്രത്തിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷം നടന്നു. ഗുരുപൂജയോട്കൂടി ആഘോഷ പരിപാടികൾക്ക് തുടക്കമായി. പത്തുമണിക്ക് ചതയദിന ഘോഷയാത്ര ക്ഷേത്ര കോമ്പൗണ്ടിൽ ഗുരുമന്ദിരപരിസരത്ത് നിന്നും ആരംഭിച്ച് കേളകം ടൗണിൽകൂടി ഗുരുമന്ദിര പരിസരത്ത് സമാപിച്ചു. ഒട്ടനവധി ഭക്തജനങ്ങൾ ഘോഷയാത്രയിൽ അണിചേർന്നു.
ശേഷം സാംസ്കാരിക സമ്മേളനം നടന്നു. ക്ഷേത്രം മേൽശാന്തി ശർമ്മ ശാന്തികൾ ഭദ്രദീപംകൊളുത്തി ഗുരുസ്മരണയോടുകൂടി ആരംഭിച്ച ചടങ്ങിൽ ആഘോഷകമ്മിറ്റി കൺവീനർ ജിജീഷ് എ എച്ച് സ്വാഗതം പറഞ്ഞു. ശാഖ പ്രസിഡന്റ് റോയ് പാലോലിക്കൽ ആദ്ധ്യക്ഷത വഹിച്ചു.കണിച്ചാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.SNDP ഇരിട്ടി യൂണിയൻ പ്രസിഡന്റ് അജി കെ വി മുഖ്യഅഥിതി ആയിരുന്നു.ബാലു ശാന്തികൾ കൊട്ടിയൂർ മുഖ്യപ്രഭാഷണം നടത്തി.SNDP യോഗം കേന്ദ്ര കമ്മിറ്റി അംഗം നിർമല അനിരുദ്ധൻ,മൂർച്ചിലകാവ് ടൗൺ കുടുംബയോഗം സെക്രട്ടറി മോഹൻദാസ് എ ബി, മൂർച്ചിലക്കാവ് സ്വാശ്രയ സംഗം സെക്രട്ടറി പി കെ രാജു,എസ് എൻ വനിതാ സംഘം കേളകം യൂണിറ്റ് പ്രസിഡന്റ് ഇന്ദിര വയലിപറമ്പിൽ എന്നിവർ ആശംസ പ്രസംഗം നടത്തി.

തുടർന്ന് രാമായണമാസാചരണത്തോട് അനുബന്ധിച്ച് രാമായണമാസത്തിൽ പാരായണം നടത്തിയ അമ്മിണി ശ്രീധരനെ ആദരിച്ചു.ശാഖ സെക്രട്ടറി മനോജ്‌കുമാർ പി വി ആദരവ് നൽകി.ശേഷം വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം ശാഖ വൈസ് പ്രസിഡന്റ് പ്രസാദ് ഇ കെ നിർവ്വഹിച്ചു.ആഘോഷകമ്മിറ്റി ചെയർമാൻ ഷജിന സുരേഷ് കൃതജ്ഞത രേഖപ്പെടുത്തിയതോടുകൂടി സാംസ്കാരിക സമ്മേളനം അവസാനിച്ചു.
Sreenarayanagurujayanthi