മണത്തണ:: അയോത്തുംചാൽ സ്വദേശിയും, ഗ്രാമദീപം പുരുഷ സ്വയംസഹായ അംഗമായ രാജേന്ദ്രപ്രസാദിന്റെ മകനുമായ കൃഷ്ണകാന്തിന് നാടിന്റെ ആദരവ്. M B B S പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കൃഷ്ണകാന്തിനെ സംഘം ക്യാഷ് അവാർഡും,മൊമെന്റോയും നൽകി ആദരിച്ചു.
അനുമോദനച്ചടങ്ങിൽ സംഘം സെക്രട്ടറി രാമചന്ദ്രൻ സി.വി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അമർനാഥ് സി.വി അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം കെ.രാമദാസ് മൊമെന്റോ കൈമാറി. പ്രസിഡന്റ് അമർനാഥ് സി.വി ക്യാഷ് അവാർഡു നൽകി കൃഷ്ണകാന്തിനെ ആദരിച്ചു. വൈസ്പ്രസിഡന്റ് ജയ്മോൻ ടി.പി ആശംസകൾ നേർന്നു സംസാരിച്ചു. ജോ.സെക്രട്ടറി എം.കെ ഗിരീഷ് പരിപാടിയിൽ നന്ദി രേഖപ്പെടുത്തി.
Manathana