ഏലപ്പീടിക : അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയം വനിത വേദി,കെയ്റോസ് കണ്ണൂർ എന്നിവയുടെആഭിമുഖ്യത്തിൽദുരന്തനിവാരണ പ്രതിരോധ ശിൽപ്പശാല നടത്തി.അനുഗ്രഹവായനശാല പ്രസിഡണ്ട്ജോബ്.ഒ.എയുടെ അദ്ധ്യക്ഷതയിൽവാർഡ് മെമ്പർജിമ്മി അബ്രാഹം ശിൽപ്പശാല ഉൽഘാടനം ചെയ്തു.മലയോര മേഖലയിൽ പ്രധാനമായും ഉണ്ടാകുന്ന അതിതീവ്ര മഴ, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, ശക്തമായ കാറ്റ്, മലവെള്ളപ്പാച്ചിൽ, കാട്ടുതീ, വന്യമൃഗ ആക്രമണം തുടങ്ങിയ ദുരന്തങ്ങൾ ശിൽപ്പശാല ചർച്ച ചെയ്തു.ദുരന്തങ്ങളെല്ലാം ആകസ്മികങ്ങളാണ്.അതുകൊണ്ട് തന്നെ,ദുരന്തത്തിൻ്റെ തീവ്രത പ്രവചനാതീതമായിരിക്കുമെന്ന് ശിൽപ്പശാല ചർച്ചചെയ്തു.
ദുരന്തനിവാരണ പ്രവർത്തനങ്ങളെക്കുറിച്ച് കണ്ണൂർ കെയ്റോസ് റീജ്യണൽ കോ: ഓർഡിനേറ്റർ ജാബിയ മാത്യു ക്ലാസ്സെടുത്തു.ദുരന്തപ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് കെയ്റോസ്കോ: ഓർഡിനേറ്റർ ബിൻസി ഷാജു ക്ലാസ് നയിച്ചു.ദുരന്തനിവാരണത്തെക്കുറിച്ചും, പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും നടന്ന ഗ്രൂപ്പ് ചർച്ചക്ക് വനിത വേദി പ്രവർത്തകരായ പ്രമീള സുരേന്ദ്രൻ, സിജിമോൾ സുരേഷ്, പ്രിൻസിബൈജു തുടങ്ങിയവർ നേതൃത്വം നൽകി.
Elappedika