കേളകം: കേളകം നിർമ്മല കോളേജ് പൂർവ്വ വിദ്യാർത്ഥികൾ ഓണം ആഘോഷിച്ചു. 1997 പ്രീ ഡിഗ്രി ഇക്കണോമിക്സ് ബാച്ചിലെ വിദ്യാർത്ഥികളാണ് 28 വർഷങ്ങൾക്കു ശേഷം ഒത്തു ചേർന്നത്. രണ്ടര പതിറ്റാണ്ടു കൾക്ക് മുൻപ് പിരിഞ്ഞു പോയ കൂട്ടുകാർ തമ്മിൽ പരസ്പരം നേരിൽ കാണാനും സന്തോഷവും സൗഹൃദവും പങ്കിടാൻ സാധിച്ചതും നവ്യാനുഭവമായിരുന്നെന്ന് ഒത്തു ചേരലിൽ പങ്കെടുത്തവർ പറഞ്ഞു. ചുങ്കക്കുന്ന് ചെറി ഗാർഡൻ പാർക്കിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ ലെമൺ & സ്പൂൺ, സെൽഫി വിത്ത് ബോട്ടിൽ & സ്റ്റിക്ക്, ബലൂൺ പൊട്ടിക്കൽ തുടങ്ങിയ മത്സരങ്ങളും അരങ്ങേറി. ഷിജിമോൾ മാത്യു ഗാനമാലപിച്ചു. പിഡിസി @ 97 വാട്സപ്പ് കൂട്ടായ്മയാണ് ഒരേ ക്ലാസ്സിൽ പഠിച്ച സഹപാഠികൾക്കു ഒത്തുചേരാനുള്ള അവസരമുണ്ടാക്കിയത്. ഉച്ചക്ക് വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു. വൈകുന്നേരം അഞ്ചു മണിയോടെ പരിപാടി സമാപിച്ചു. സന്തോഷ് തോമസ്, ഷെമ്മി കെ.ജെ, ഡാനിയ സന്തോഷ് സംസാരിച്ചു. പ്രവീൺ കുമാർ, ജയ്മോൻ ജോസ്, ടോണി തോമസ്, തോമസ് പി.യു, ആശ ആൽബർട്ട്, ഷിജിമോൾ മാത്യു, ടെസ്സി സന്തോഷ് നേതൃത്വം നൽകി
The former students of Kelakam Nirmala College celebrated Onam