കുഞ്ഞിമംഗലം റെയിൽവേ ഗേറ്റ് - പുതിയ പുഴക്കര - കാരന്താട് റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തി ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവ്വഹിച്ചു. കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. പ്രാർത്ഥന അധ്യക്ഷത വഹിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ7.50 കോടി രൂപയാണ് റോഡ് നവീകരണ പ്രവൃത്തിക്ക് അനുവദിച്ചത്.

ഏഴിമല റെയിൽവേ ഗേറ്റ് മുതൽ കാരന്താട് വരെ ആകെ 2.380 കിലോമീറ്റർ നീളവും ശരാശരി എട്ട് മീറ്റർ വീതിയുമുള്ള പ്രസ്തുത റോഡിൻ്റെ ഇരുഭാഗത്തുമുള്ള സ്ഥല ഉടമകളിൽ നിന്നും സൗജന്യമായി സ്ഥലം ഏറ്റെടുക്കുകയും നിലവിലുള്ള റോഡ് 10 മീറ്റർ വീതിയിൽ ഏഴ് മീറ്റർ മെക്കാഡം ടാറിങ് ചെയ്യും. ആവശ്യമായ ഇടങ്ങളിൽ ബേം കോൺക്രീറ്റ്, അഞ്ച് ഇടങ്ങളിൽ കലുങ്കുകളുടെ നിർമ്മാണവും 3300 മീറ്റർ ഡ്രേനേജിൻ്റെ പ്രവൃത്തിയും 300 മീറ്ററോളം നീളത്തിൽ കരിങ്കൽ സംരക്ഷണ ഭിത്തികളും, റോഡ് സുരക്ഷാക്രമീകരണങ്ങളും ഉൾപ്പെടുത്തിട്ടുണ്ട്.
കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനിയർ സുനിൽ കൊയിലേരിയൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ മനോജ് കുമാർ കെവി, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി.ദീപു, പഞ്ചായത്ത് അംഗം വി ലക്ഷ്മണൻ, കെ.വി.വാസു, വി.ശങ്കരൻ എന്നിവർ സംസാരിച്ചു.
Kunjimangalam