കാന്താര രണ്ടാം ഭാഗത്തിന് കേരളത്തില്‍ വിലക്ക്

കാന്താര രണ്ടാം ഭാഗത്തിന് കേരളത്തില്‍ വിലക്ക്
Sep 10, 2025 11:47 AM | By sukanya

തിരുവനന്തപുരം : കാന്താരാ 2 വിന് വിലക്ക്. കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക്. കൂടുതൽ വിഹിതം ആവശ്യപ്പെട്ടാണ് പ്രതിഷേധം. കലക്ഷന്റെ 55% വേണമെന്ന് വിതരണക്കാർ ആവശ്യപ്പെട്ടുവെന്നാണ് വിവരം. പറ്റില്ലെന്ന് തിയേറ്റർ ഉടമ സംഘടന ഫിയോക്ക് വ്യക്തമാക്കി.

ചിത്രം ഒക്ടോബർ 2 ന് വേൾഡ് വൈഡ് ആയി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിൽ ആരാധകർക്ക് മുന്നിലേക്ക് എത്താനിരിക്കേയാണ് ഫിയോക്ക് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.

സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറിയിരുന്ന കാന്താര ആദ്യഭാഗത്തിന്റെയും വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു. കന്നഡ സിനിമകളെ അപേക്ഷിച്ച് വളരെ ചെറിയ ബഡ്ജറ്റിൽ ബിഗ് സ്ക്രീനുകളിൽ എത്തിയ കാന്താരയുടെ ഒന്നാം ഭാഗം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.

പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകൾ അണിയറപ്രവർത്തകർ പുറത്തിറക്കുകയും അവയെല്ലാം തന്നെ ബോക്സ്ഓഫീൽ മികച്ച കളക്ഷനുകൾ നേടുകയും ചെയ്തു. ഇക്കാരണങ്ങൾ കൊണ്ടെല്ലാം സിനിമാ സ്നേഹികളായ ആരാധകർ ആകാംക്ഷയോടെയാണ് കാന്താരയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്.

ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാന്താര ചാപ്റ്റർ 1 ന്റെ പ്രൊഡ്യൂസർ വിജയ് കിരഗണ്ടുർ ആണ്. മൂന്ന് വർഷത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. 2022-ൽ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുക.

മുൻപ് പുറത്തുവിട്ട രണ്ടാം ഭാഗത്തിൻറെ അനൗൺസ്മെന്റ് പോസ്റ്ററും ടീസറും ട്രെൻഡിങ് ആവുകയും, ആരാധകർക്കിടയിൽ ഒരുപാട് ചർച്ചകൾക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു. ഫാന്റസിയും മിത്തും കൊണ്ട് മികച്ച കാഴ്ചാനുഭവം സൃഷ്ടിച്ച കാന്താര ബ്ലോക്ബസ്റ്റർ ചാർട്ടിൽ ഇടം നേടിയിരുന്നു. പിആർഒ മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ബ്രിങ് ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.



Thiruvanaththapuram

Next TV

Related Stories
സിപിഎമ്മിന്‍റെ ക്രിമിനൽ കൂട്ടങ്ങളായി പോലീസ് മാറുന്നു:അഡ്വ.മാർട്ടിൻ ജോർജ്ജ്

Sep 10, 2025 03:49 PM

സിപിഎമ്മിന്‍റെ ക്രിമിനൽ കൂട്ടങ്ങളായി പോലീസ് മാറുന്നു:അഡ്വ.മാർട്ടിൻ ജോർജ്ജ്

സിപിഎമ്മിന്‍റെ ക്രിമിനൽ കൂട്ടങ്ങളായി പോലീസ് മാറുന്നു:അഡ്വ.മാർട്ടിൻ...

Read More >>
മുഴക്കുന്ന് പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ സദസ്സ്  സംഘടിപ്പിച്ചു

Sep 10, 2025 03:41 PM

മുഴക്കുന്ന് പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

മുഴക്കുന്ന് പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ സദസ്സ് ...

Read More >>
വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ മറുപടി നൽകാതെ കേന്ദ്രം

Sep 10, 2025 03:31 PM

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ മറുപടി നൽകാതെ കേന്ദ്രം

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ മറുപടി നൽകാതെ...

Read More >>
‘മുഖ്യമന്ത്രി മുഖ്യ ഗുണ്ട, ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് കൊടിസുനിമാര്‍’; വിമർശനവുമായി ഷാഫി പറമ്പിൽ

Sep 10, 2025 02:40 PM

‘മുഖ്യമന്ത്രി മുഖ്യ ഗുണ്ട, ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് കൊടിസുനിമാര്‍’; വിമർശനവുമായി ഷാഫി പറമ്പിൽ

‘മുഖ്യമന്ത്രി മുഖ്യ ഗുണ്ട, ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് കൊടിസുനിമാര്‍’; വിമർശനവുമായി ഷാഫി...

Read More >>
പോലീസ് കസ്റ്റഡി മർദ്ദനത്തിനെതിരെ സ്റ്റേഷനുകൾക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം

Sep 10, 2025 02:24 PM

പോലീസ് കസ്റ്റഡി മർദ്ദനത്തിനെതിരെ സ്റ്റേഷനുകൾക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം

പോലീസ് കസ്റ്റഡി മർദ്ദനത്തിനെതിരെ സ്റ്റേഷനുകൾക്ക് മുന്നിൽ കോൺഗ്രസ്...

Read More >>
'റൺ പാലക്കയം തട്ട്' മിനി മാരത്തൺ സെപ്റ്റംബർ 13-ന്

Sep 10, 2025 02:17 PM

'റൺ പാലക്കയം തട്ട്' മിനി മാരത്തൺ സെപ്റ്റംബർ 13-ന്

'റൺ പാലക്കയം തട്ട്' മിനി മാരത്തൺ സെപ്റ്റംബർ...

Read More >>
Top Stories










News Roundup






GCC News






Entertainment News





//Truevisionall