തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും റെക്കോർഡിട്ടു. ചരിത്രത്തിലാദ്യമായി വില 81,000 കടന്നു. പവന് ഇന്ന് 160 രൂപ വർദ്ധിച്ചു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 81,040 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 90,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.
അന്താരാഷ്ട്ര സ്വർണ്ണവില ഇന്നലത്തേതിനേക്കാൾ 5 ഡോളറിന്റെ കുറവ് വന്നിട്ടുണ്ടെങ്കിലും, രൂപയുടെ വിനിമയ നിരക്ക് 88.15 ലേക്ക് ദുർബലമായതാണ് സ്വർണ്ണവില ഉയരാൻ കാരണം. ഇന്നലെ 88 രൂപയിൽ ആയിരുന്നു രൂപയുടെ വിനിമയം നടന്നത്. അന്താരാഷ്ട്ര സ്വർണ്ണവില ഇന്നലെ 3670 ഡോളറിലേക്ക് എത്തിയിരുന്നു.

ഓൺലൈൻ ട്രേഡിങ്ങിലെ നിക്ഷേപകർ ലാഭമെടുത്ത് പിരിഞ്ഞതോടെ സ്വർണ്ണവില 3629 ഡോളറിലേക്ക് ലേക്ക് എത്തിയതിനുശേഷം ആണ് ഇപ്പോൾ 3640 ഡോളറിലേക്ക് എത്തിയിട്ടുള്ളത്. അന്താരാഷ്ട്ര വിലയിൽ ഒരു ചെറിയ കുറവ് വന്നാൽ പോലും കൂടുതൽ നിക്ഷേപകർ എത്തുന്നതാണ് വീണ്ടുമുള്ള വില വർദ്ധനവിന് കാരണം.
കഴിഞ്ഞ മാസം 22ന് 9215 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന് വില 19 ദിവസത്തിനുള്ളിൽ വില 10,130 രൂപയിലേക്ക് എത്തിയിരിക്കുകയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 8315 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 6475 ആണ്. വെള്ളിയുടെ വിലയും റെക്കോർഡിലാണ്. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 133 രൂപയാണ്.
Goldrate