കണ്ണൂർ : 2025-26 സാമ്പത്തിക വര്‍ഷത്തില്‍ സാഫ് മുഖേന നടപ്പാക്കുന്ന ഒരു കുടുംബത്തിന് ഒരു സംരംഭം, ഗ്രൂപ്പ് സംരംഭങ്ങള്‍ എന്നിവ തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപവരെ ഗ്രാന്റായി നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു മുതല്‍ അഞ്ചു വരെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകള്‍ക്ക് സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ഒരു കുടുംബത്തിന് ഒരു സംരംഭം എന്ന പദ്ധതിക്കുമായാണ് ഗ്രാന്റ് നല്‍കുന്നത്. അപേക്ഷ ഫോറങ്ങള്‍ സാഫ് ജില്ലാ നോഡല്‍ ഓഫീസ്, മത്സ്യഭവനുകള്‍, സാഫിന്റെ വെബ്‌സൈറ്റ്, ഫിഷറീസ് വകുപ്പിന്റെ വെബ്സൈറ്റ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്റ്റംബര്‍ 20 ന് വൈകുന്നേരം അഞ്ച് വരെ അതാത് മത്സ്യഭവനുകളില്‍ സ്വീകരിക്കും. ഫോണ്‍- 04972-732487, 9496007039, 7902502030, 7902358297.

Applynow