മാഹിയിലെ ജ്വല്ലറിയിൽ നിന്ന് സ്വർണമാല മോഷ്ടിച്ച യുവതി പിടിയിൽ

മാഹിയിലെ ജ്വല്ലറിയിൽ നിന്ന് സ്വർണമാല മോഷ്ടിച്ച യുവതി പിടിയിൽ
Sep 18, 2025 11:17 AM | By sukanya

മാഹി: ജ്വല്ലറിയിൽ മോതിരം വാങ്ങാനെത്തി സ്വർണ്ണ മാലയുമായി കടന്നു കളഞ്ഞ യുവതിയെ മാഹി പോലീസ് പിടികൂടി. അഴിയൂർ ഹാജിയാർ പള്ളിക്ക് സമീപത്തെ മനാസ് കോർട്ടേഴ്സിൽ താമസിക്കുന്ന ധർമ്മടം നടുവിലത്തറ എൻ ആയിഷ (41)യാണ് മാഹി പോലീസിൻ്റെ പിടിയിലായത്.

മാഹി ബസലിക്കയ്ക്ക് സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയിൽ കഴിഞ്ഞ 12-ാം തീയതിയാണ് സംഭവം. സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി 3ഗ്രാം തൂക്കമുള്ള സ്വർണ്ണ മാല ജീവനക്കാരനെ കണ്ണുവെട്ടിച്ച് കൈവശപ്പെടുത്തി കടന്നു കളയുകയായിരുന്നു.

ജ്വല്ലറി ഉടമ പിലാക്കണ്ടി ശൈലേഷിന്റെ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഴിയൂരിലെ ക്വാർട്ടേർസിൽ നിന്നും യുവതിയെ പിടികൂടിയത്. എന്നാൽ ഇവരുടെ കൈയ്യിൽ മോഷ്‌ടിച്ച സ്വർണമാല ഉണ്ടായിരുന്നില്ല. ഈ മാല മാഹിയിലെ തന്നെ കുഞ്ഞിപ്പള്ളി ജ്വല്ലറിയിൽ വിറ്റുവെന്നാണ് ആയിഷ മൊഴി നൽകിയത്. പിന്നീട് കുഞ്ഞിപ്പള്ളി ജ്വല്ലറിയിലെത്തി ഈ മോഷണ സ്വർണം പൊലീസ് കണ്ടെടുത്തു.

മാഹി സി.ഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. ജയശങ്കർ ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ വളവിൽ സുരേഷ് എ.എസ്.ഐ സി.വി ശ്രീജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മാഹി കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.



Mahi

Next TV

Related Stories
​​സിബിഎസ്‌ഇ പത്ത് , പ്ലസ്ടു ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയ്ക്ക് ഇന്ന് തുടക്കം.

Feb 17, 2026 11:05 AM

​​സിബിഎസ്‌ഇ പത്ത് , പ്ലസ്ടു ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയ്ക്ക് ഇന്ന് തുടക്കം.

​സിബിഎസ്‌ഇ പത്ത് , പ്ലസ്ടു ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയ്ക്ക് ഇന്ന്...

Read More >>
 താമരശ്ശേരിയിൽ ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തി യാത്രക്കാരെ മർദിച്ചു ഫോൺ കവർന്ന കേസ് : പ്രതികൾ റിമാൻഡിൽ

Feb 17, 2026 10:06 AM

താമരശ്ശേരിയിൽ ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തി യാത്രക്കാരെ മർദിച്ചു ഫോൺ കവർന്ന കേസ് : പ്രതികൾ റിമാൻഡിൽ

താമരശ്ശേരിയിൽ ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തി യാത്രക്കാരെ മർദിച്ചു ഫോൺ കവർന്ന കേസിൽ പ്രതികൾ...

Read More >>
 ഇടുക്കിയിൽ റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

Feb 17, 2026 10:04 AM

ഇടുക്കിയിൽ റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ഇടുക്കിയിൽ റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ്...

Read More >>
ബലാത്സംഗ കേസ്; രാഹുലിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും

Feb 17, 2026 10:02 AM

ബലാത്സംഗ കേസ്; രാഹുലിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ബലാത്സംഗ കേസ്; രാഹുലിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം...

Read More >>
സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്‌റ് നിയമനം

Feb 17, 2026 10:00 AM

സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്‌റ് നിയമനം

സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്‌റ്...

Read More >>
പി.എസ്.സി അഭിമുഖം

Feb 17, 2026 09:29 AM

പി.എസ്.സി അഭിമുഖം

പി.എസ്.സി...

Read More >>
Top Stories










News Roundup






GCC News






Entertainment News