ബലാത്സംഗ കേസ്; രാഹുലിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ബലാത്സംഗ കേസ്; രാഹുലിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും
Feb 17, 2026 10:02 AM | By sukanya

തിരുവനന്തപുരം: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. യുവതിയെ പീഡിപ്പിച്ച തിരുവനന്തപുരത്തെ ഫ്ലാറ്റിൽ രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. രാഹുലിന്‍റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനും നീക്കം ഉണ്ട്.

ഫോൺ പരിശോധനക്ക് വിധേയമാക്കിയാൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണക്കുകൂട്ടൽ. ഇന്നലെ ആറ് മണിക്കൂറാണ് രാഹുലിനെ ചോദ്യം ചെയ്തത്. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മൂന്ന് ദിവസത്തേക്ക് അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ഹൈക്കോടതി രാഹുലിന് നിർദേശം നൽകിയിരുന്നത്.

രാഹുലിനെ ലൈംഗികശേഷി പരിശോധിക്ക് വിധേയനാക്കുന്നതിന് കോടതി അനുമതി നൽകിയിരുന്നു. വൈകാതെ രാഹുലിന്റെ മെഡിക്കൽ പരിശോധന നടത്തും. രാഹുലിന്റെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്ക് അയക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി മൂന്ന് ദിവസത്തേക്ക് ഹാജരാകാനാണ് ഹൈക്കോടതി രാഹുൽ നൽകിയിരുന്നെങ്കിൽ നിർദേശം. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംഗ കേസിൽ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. യുവതിയും രാഹുലും തമ്മിൽ ഉഭയ സമ്മത പ്രകാരമുള്ള ബന്ധമായിരുന്നുവെന്നും യുവതി സ്വമേധയാ ഗർഭഛിദ്രത്തിന് മരുന്നു കഴിക്കുകയായിരുന്നുവെന്നും വിലയിരുത്തിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

rahulmankoottam

Next TV

Related Stories
​​സിബിഎസ്‌ഇ പത്ത് , പ്ലസ്ടു ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയ്ക്ക് ഇന്ന് തുടക്കം.

Feb 17, 2026 11:05 AM

​​സിബിഎസ്‌ഇ പത്ത് , പ്ലസ്ടു ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയ്ക്ക് ഇന്ന് തുടക്കം.

​സിബിഎസ്‌ഇ പത്ത് , പ്ലസ്ടു ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയ്ക്ക് ഇന്ന്...

Read More >>
 താമരശ്ശേരിയിൽ ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തി യാത്രക്കാരെ മർദിച്ചു ഫോൺ കവർന്ന കേസ് : പ്രതികൾ റിമാൻഡിൽ

Feb 17, 2026 10:06 AM

താമരശ്ശേരിയിൽ ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തി യാത്രക്കാരെ മർദിച്ചു ഫോൺ കവർന്ന കേസ് : പ്രതികൾ റിമാൻഡിൽ

താമരശ്ശേരിയിൽ ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തി യാത്രക്കാരെ മർദിച്ചു ഫോൺ കവർന്ന കേസിൽ പ്രതികൾ...

Read More >>
 ഇടുക്കിയിൽ റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

Feb 17, 2026 10:04 AM

ഇടുക്കിയിൽ റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ഇടുക്കിയിൽ റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ്...

Read More >>
സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്‌റ് നിയമനം

Feb 17, 2026 10:00 AM

സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്‌റ് നിയമനം

സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്‌റ്...

Read More >>
പി.എസ്.സി അഭിമുഖം

Feb 17, 2026 09:29 AM

പി.എസ്.സി അഭിമുഖം

പി.എസ്.സി...

Read More >>
കോ ഓര്‍ഡിനേറ്റര്‍ നിയമനം

Feb 17, 2026 09:27 AM

കോ ഓര്‍ഡിനേറ്റര്‍ നിയമനം

കോ ഓര്‍ഡിനേറ്റര്‍...

Read More >>
Top Stories










News Roundup






GCC News






Entertainment News