തിരുവനന്തപുരം: സിബിഎസ്‌ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷയ്ക്ക് ഇന്ന് തുടക്കം. വിദ്യാർഥികൾ രാവിലെ പത്തിന് മുൻപ് പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകാണമെന്ന് സിബിഎസ്‌ഇ നിർദേശിച്ചു. പരീക്ഷ രാവിലെ 10.30ന് ആരംഭിക്കും. പരീക്ഷ ജൂലൈ 15 വരെ നീളും. വിവരങ്ങൾക്ക്: https://www.cbse.gov.in സന്ദർശിക്കുക.
നിരവധി മാറ്റങ്ങളോടെയാണ് ഇത്തവണ മുതൽ സിബിഎസ്‍സി പരീക്ഷകൾ നടക്കുന്നത്. ഇൗ വർഷം മുതലാണ് പത്താം ക്ലാസിൽ രണ്ട് വാർഷിക പരീക്ഷകൾ എന്ന പരിഷ്‌കാരം സിബിഎസ്‌ഇ കൊണ്ടുവന്നത്. പരിഷ്‌കാരത്തെ സംബന്ധിച്ച് വിദ്യാർഥികളും അധ്യാപകരും വ്യാപകമായി സംശയം ഉയർത്തിയിരുന്നു. പത്താം ക്ലാസിലെ ആദ്യ പരീക്ഷയിൽ മൂന്നോ അതിൽ കൂടുതലോ വിഷയങ്ങൾ എഴുതാത്തവർക്ക് രണ്ടാം പരീക്ഷയ്‌ക്ക് അവസരമില്ലെന്ന് സിബിഎസ്‌ഇ വ്യക്തമാക്കി.
Exam


.jpeg)



.jpeg)

.jpeg)
.jpeg)


.jpeg)
.jpeg)
.jpeg)






















