ശബരിമല സ്വർണക്കൊള്ള: പറയാനുള്ളതെല്ലാം ഇഡിയോട് പറയും, നടൻ ജയറാം ഇഡി ഓഫീസിൽ

ശബരിമല സ്വർണക്കൊള്ള: പറയാനുള്ളതെല്ലാം ഇഡിയോട് പറയും, നടൻ ജയറാം ഇഡി ഓഫീസിൽ
Feb 17, 2026 12:12 PM | By sukanya

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ നടൻ ജയറാം ഇഡി ഓഫീസിൽ ഹാജരായി. ചോദ്യം ചെയ്യലിനായി ഇഡി ജയറാമിനെ വിളിപ്പിക്കുകയായിരുന്നു. പറയാനുള്ളതെല്ലാം ഇഡി ഉദ്യോ​ഗസ്ഥർക്ക് മുന്നിൽ പറയുമെന്നും സ്വർണക്കൊള്ള കേസിൽ പങ്കുള്ളവരെല്ലാം കുടുങ്ങട്ടെയെന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു. സത്യം പുറത്ത് വരട്ടെ എന്നും അദ്ദേഹം പറഞ്ഞു.

ഇഡിയുടെ കൊച്ചി സോണൽ ഓഫീസിലാണ് ജയറാം ഹാജരായിരിക്കുന്നത്. ദ്വാരപാലക പാളികൾ ജയറാമിന്‍റെ ചെന്നൈയിലെ വീട്ടിൽ എത്തിച്ച് പൂജ നടത്തിയതടക്കം പോറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടോ എന്നതിലാണ് ജയറാം മറുപടി നൽകേണ്ടത്. സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമാണ് ജയറാമിനെ ചോദ്യം ചെയ്യുന്നത്. ദീർഘ കാലമായുള്ള സൗഹൃദം മാത്രമാണ് പോറ്റിയുമായുള്ളതെന്നും ഒരു രൂപയുടെ പോലും പണമിടപാട് ഇല്ലെന്നുമാണ് എസ്ഐടിക്ക് ജയറാം മൊഴി നൽകിയത്. ഇടനിലക്കാരൻ കൽപ്പേഷും ഇഡി ഓഫീസിൽ ഹാജരായിട്ടുണ്ട്.

Sabarimala

Next TV

Related Stories
നെയ്യാറ്റിൻകരയിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടം

Feb 17, 2026 12:58 PM

നെയ്യാറ്റിൻകരയിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടം

നെയ്യാറ്റിൻകരയിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ്...

Read More >>
കണ്ണൂർ ജില്ലയിൽ ഫോറസ്റ് ലൈസൻ ഓഫീസർമാരെ ട്രെയിൻ ചെയ്തു നിയമിച്ചു വനംവകുപ്പ്

Feb 17, 2026 11:15 AM

കണ്ണൂർ ജില്ലയിൽ ഫോറസ്റ് ലൈസൻ ഓഫീസർമാരെ ട്രെയിൻ ചെയ്തു നിയമിച്ചു വനംവകുപ്പ്

കണ്ണൂർ ജില്ലയിൽ ഫോറസ്റ് ലൈസൻ ഓഫീസർമാരെ ട്രെയിൻ ചെയ്തു നിയമിച്ചു...

Read More >>
​​സിബിഎസ്‌ഇ പത്ത് , പ്ലസ്ടു ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയ്ക്ക് ഇന്ന് തുടക്കം.

Feb 17, 2026 11:05 AM

​​സിബിഎസ്‌ഇ പത്ത് , പ്ലസ്ടു ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയ്ക്ക് ഇന്ന് തുടക്കം.

​സിബിഎസ്‌ഇ പത്ത് , പ്ലസ്ടു ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയ്ക്ക് ഇന്ന്...

Read More >>
 താമരശ്ശേരിയിൽ ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തി യാത്രക്കാരെ മർദിച്ചു ഫോൺ കവർന്ന കേസ് : പ്രതികൾ റിമാൻഡിൽ

Feb 17, 2026 10:06 AM

താമരശ്ശേരിയിൽ ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തി യാത്രക്കാരെ മർദിച്ചു ഫോൺ കവർന്ന കേസ് : പ്രതികൾ റിമാൻഡിൽ

താമരശ്ശേരിയിൽ ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തി യാത്രക്കാരെ മർദിച്ചു ഫോൺ കവർന്ന കേസിൽ പ്രതികൾ...

Read More >>
 ഇടുക്കിയിൽ റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

Feb 17, 2026 10:04 AM

ഇടുക്കിയിൽ റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ഇടുക്കിയിൽ റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ്...

Read More >>
ബലാത്സംഗ കേസ്; രാഹുലിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും

Feb 17, 2026 10:02 AM

ബലാത്സംഗ കേസ്; രാഹുലിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ബലാത്സംഗ കേസ്; രാഹുലിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം...

Read More >>
Top Stories