'കോഴിക്കോട് സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകും': മുഖ്യമന്ത്രി

'കോഴിക്കോട് സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകും': മുഖ്യമന്ത്രി
Feb 17, 2026 09:24 AM | By sukanya

കോഴിക്കോട്: 10 മാസത്തിൽ മസ്തിഷ്ക മരണം സംഭവിച്ചതിന് പിന്നാലെ അവയവദാനത്തിലൂടെ കേരളത്തിന്‍റെ ഹൃദയം കവന്ന 'മാലാഖ'യായി മാറിയ ആലിൻ ഷെറിന്‍റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആലിന്‍റെ വേർപാടിൽ മാതാപിതാക്കളുടെയും കുടുംബത്തിന്‍റെയും വേദനയിൽ ആശ്വാസം പകരാനെത്തിയ മുഖ്യമന്ത്രി, ആലിനെ കേരളം ഒരിക്കലും മറക്കില്ലെന്നുറപ്പിച്ച പ്രഖ്യാപനവും മടത്തിയാണ് മടങ്ങിയത്.

കോഴിക്കോട് പുതുതായി ആരംഭിക്കുന്ന പ്രത്യേക അവയവദാന മെഡിക്കൽ കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. മരണശേഷവും മറ്റുള്ളവർക്ക് ജീവൻ പകർന്നുനൽകിയ ആലിൻ്റെ സ്മരണ എന്നും നിലനിർത്തുന്നതാകും സർക്കാർ തീരുമാനം. കോഴിക്കോട്ടെ ആലിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ നേരിൽ കണ്ട മുഖ്യമന്ത്രി ആശ്വാസവാക്കുകൾ അറിയിച്ചു.

ആലിൻ്റെ കുടുംബത്തിൻ്റെ വലിയ മാതൃകയെ അഭിനന്ദിച്ച മുഖ്യമന്ത്രി, അവയവദാന രംഗത്തെ ഈ കേന്ദ്രം ആലിൻ്റെ പേരിൽ അറിയപ്പെടുന്നത് നാടിന് വലിയൊരു സന്ദേശമാകുമെന്നും കൂട്ടിച്ചേർത്തു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെയും മുഖ്യമന്ത്രി ആലിന്‍റെ വേർപാടിലെ നൊമ്പരം പങ്കുവച്ചിരുന്നു.

pinarayivijayan

Next TV

Related Stories
​​സിബിഎസ്‌ഇ പത്ത് , പ്ലസ്ടു ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയ്ക്ക് ഇന്ന് തുടക്കം.

Feb 17, 2026 11:05 AM

​​സിബിഎസ്‌ഇ പത്ത് , പ്ലസ്ടു ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയ്ക്ക് ഇന്ന് തുടക്കം.

​സിബിഎസ്‌ഇ പത്ത് , പ്ലസ്ടു ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയ്ക്ക് ഇന്ന്...

Read More >>
 താമരശ്ശേരിയിൽ ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തി യാത്രക്കാരെ മർദിച്ചു ഫോൺ കവർന്ന കേസ് : പ്രതികൾ റിമാൻഡിൽ

Feb 17, 2026 10:06 AM

താമരശ്ശേരിയിൽ ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തി യാത്രക്കാരെ മർദിച്ചു ഫോൺ കവർന്ന കേസ് : പ്രതികൾ റിമാൻഡിൽ

താമരശ്ശേരിയിൽ ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തി യാത്രക്കാരെ മർദിച്ചു ഫോൺ കവർന്ന കേസിൽ പ്രതികൾ...

Read More >>
 ഇടുക്കിയിൽ റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

Feb 17, 2026 10:04 AM

ഇടുക്കിയിൽ റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ഇടുക്കിയിൽ റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ്...

Read More >>
ബലാത്സംഗ കേസ്; രാഹുലിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും

Feb 17, 2026 10:02 AM

ബലാത്സംഗ കേസ്; രാഹുലിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ബലാത്സംഗ കേസ്; രാഹുലിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം...

Read More >>
സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്‌റ് നിയമനം

Feb 17, 2026 10:00 AM

സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്‌റ് നിയമനം

സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്‌റ്...

Read More >>
പി.എസ്.സി അഭിമുഖം

Feb 17, 2026 09:29 AM

പി.എസ്.സി അഭിമുഖം

പി.എസ്.സി...

Read More >>
Top Stories

News Roundup

GCC News

Entertainment News