ഇരിട്ടി: ബൈക്കിൽ കടത്തിയ 72 കുപ്പി മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ. എക്സൈസ് റെയിഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ പി.വി.സുലൈമാൻ്റെ നേതൃത്വത്തിൽ സ്ട്രൈക്കിങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഉളിക്കൽ ഭാഗത്ത് വെച്ച് ബൈക്കിൽ അനധികൃതമായി കടത്തിയ 72 (36 ലിറ്റർ) കുപ്പി മദ്യം പിടികൂടിയത്.
അനീഷ് പ്ലാക്കുഴിയിൽ എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ നെൽസൺ ടി തോമസ്, സിവിൽ എക്സൈസ് ഓഫീസർ കെ.കെ രാഗില്‍, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജോർജ്ജ് കെ ടി എന്നിവർ ഉണ്ടായിരുന്നു. ബൈക്ക് കസ്റ്റഡിയിലെടുത്ത് പ്രതിയെ റിമാണ്ടു ചെയ്തു.
72 bottles of alcohol smuggled on a bike







































