കാലവർഷം, സ്‌കൂളുകളുടെ സുരക്ഷ ഉറപ്പ് വരുത്തണം; സമഗ്രമായ മുന്നൊരുക്കങ്ങൾ വേണമെന്ന് മുഖ്യമന്ത്രി

കാലവർഷം, സ്‌കൂളുകളുടെ സുരക്ഷ ഉറപ്പ് വരുത്തണം; സമഗ്രമായ മുന്നൊരുക്കങ്ങൾ വേണമെന്ന് മുഖ്യമന്ത്രി
May 30, 2026 02:40 PM | By Remya Raveendran

തിരുവനന്തപുരം :  അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തസാധ്യതകളും മുന്നിൽ കണ്ട് എല്ലാ വകുപ്പുകളും കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദുരന്തബാധിത മേഖലയിലെ ആളുകളുടെ വിവരശേഖരണം വേണം. മഴക്കാലപൂർവ ശുചീകരണം തദ്ദേശസ്ഥാപനങ്ങൾ ഉടൻ പൂർത്തിയാക്കണം. സ്‌കൂളുകളുടെ സുരക്ഷ ഉറപ്പ് വരുത്തണം. കാലവർഷ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ഓറഞ്ച് ബുക്കിലെ നിർദേശങ്ങൾ എല്ലാ വകുപ്പുകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ ശാസ്ത്രീയമാക്കുന്നതിനായി കേന്ദ്ര ഏജൻസികളുമായും കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുമായും ഏകോപനം ശക്തമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ഡാമുകളുടെ സുരക്ഷ, മഴയുടെ ലഭ്യത, നീരൊഴുക്ക് എന്നിവ ശാസ്ത്രീയമായി നിരീക്ഷിക്കണം. കേന്ദ്ര ജല കമ്മീഷനും ഡാം സുരക്ഷാ അതോറിറ്റിയുമായും വകുപ്പുകൾ തുടർച്ചയായ ബന്ധം പുലർത്തണം. അണക്കെട്ടുകളിലെ ജലനിരപ്പ് റൂൾ കർവിന് മുകളിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കണം. ദുരന്തസാധ്യതാ പ്രദേശങ്ങളിലെ ജനങ്ങളുടെ പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപന-വില്ലേജ് തലങ്ങളിൽ പുതുക്കണം. ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലെ കുടുംബങ്ങളുടെയും അതിഥി തൊഴിലാളികളുടെയും വിവരശേഖരണം നടത്തി മുന്നറിയിപ്പുകൾ സമയബന്ധിതമായി എത്തിക്കുന്ന സംവിധാനം ഒരുക്കണം.ദേശീയപാത നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശങ്ങളിൽ നാഷണൽ ഹൈവേ അതോറിറ്റിയുമായി ചേർന്ന് പരിഹാര നടപടികൾ സ്വീകരിക്കണം. റോഡുകളിലെ കുഴികൾ അടയ്ക്കുകയും അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും വേണം.സ്‌കൂളുകളുടെ സുരക്ഷ പരിശോധിച്ച് ചുറ്റുമതിൽ, മേൽക്കൂര, സമീപത്തെ മരങ്ങൾ എന്നിവ അപകടാവസ്ഥയിലല്ലെന്ന് ഉറപ്പാക്കണം. ആരോഗ്യ മേഖലയിൽ ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. പാമ്പുകടിക്കുള്ള ചികിത്സാ സംവിധാനങ്ങൾ സജ്ജമാക്കണമെന്നും ആന്റിവെനമുൾപ്പെടെയുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണം. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം.പ്രാദേശിക അറിവുകളും ശാസ്ത്രീയ വിവരങ്ങളും സംയോജിപ്പിച്ച് ദുരന്തസാധ്യതകൾ തിരിച്ചറിയണം. മഴമാപിനികളുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്ന പരിപാടികൾ സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർഡുതലം മുതൽ സംസ്ഥാനതലം വരെ എല്ലാ വകുപ്പുകളും ഏജൻസികളും ഏകോപിതമായി പ്രവർത്തിക്കണം സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറിയും ജില്ലാതലത്തിൽ കളക്ടർമാരും പ്രവർത്തനങ്ങളുടെ ഏകോപനം ഉറപ്പാക്കണമെന്നും യോഗത്തിൽ തീരുമാനമായി.





Content Highlight: Vdsatheesan

Next TV

Related Stories
കെ.പി മുരളീധരൻ അനുസ്മരണം സംഘടിപ്പിച്ചു

May 30, 2026 07:11 PM

കെ.പി മുരളീധരൻ അനുസ്മരണം സംഘടിപ്പിച്ചു

കെ.പി മുരളീധരൻ അനുസ്മരണം...

Read More >>
മണത്തണയിൽ കൊട്ടിയൂർ തീർത്ഥാടകർക്കുള്ള അന്നദാന കേന്ദ്രം ഉദ്ഘാടനം ചെയ്‌തു

May 30, 2026 07:06 PM

മണത്തണയിൽ കൊട്ടിയൂർ തീർത്ഥാടകർക്കുള്ള അന്നദാന കേന്ദ്രം ഉദ്ഘാടനം ചെയ്‌തു

മണത്തണയിൽ കൊട്ടിയൂർ തീർത്ഥാടകർക്കുള്ള അന്നദാന കേന്ദ്രം ഉദ്ഘാടനം ചെയ്‌തു...

Read More >>
കണ്ണൂർ റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര ഐ പി എസ് കൊട്ടിയൂരിൽ

May 30, 2026 05:51 PM

കണ്ണൂർ റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര ഐ പി എസ് കൊട്ടിയൂരിൽ

കണ്ണൂർ റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര ഐപിഎസ്...

Read More >>
ശുചീകരണ പരിപാടി 'തുടക്കം 2026' എം വിജിൻ MLA ഉദ്ഘാടനം ചെയ്തു

May 30, 2026 04:58 PM

ശുചീകരണ പരിപാടി 'തുടക്കം 2026' എം വിജിൻ MLA ഉദ്ഘാടനം ചെയ്തു

ശുചീകരണ പരിപാടി 'തുടക്കം 2026' എം വിജിൻ MLA ഉദ്ഘാടനം...

Read More >>
‘കേരളത്തിൽ വാടക ഗർഭപാത്ര മാഫികൾ സജീവം, ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ, ആറോളം ഗർഭിണികൾ ഇപ്പോഴും എറണാകുളത്തെ ഹോസ്റ്റലിൽ’; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…

May 30, 2026 04:13 PM

‘കേരളത്തിൽ വാടക ഗർഭപാത്ര മാഫികൾ സജീവം, ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ, ആറോളം ഗർഭിണികൾ ഇപ്പോഴും എറണാകുളത്തെ ഹോസ്റ്റലിൽ’; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…

‘കേരളത്തിൽ വാടക ഗർഭപാത്ര മാഫികൾ സജീവം, ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ, ആറോളം ഗർഭിണികൾ ഇപ്പോഴും എറണാകുളത്തെ ഹോസ്റ്റലിൽ’; ഞെട്ടിക്കുന്ന...

Read More >>
അക്കരെ സന്നിധാനത്ത് നിത്യ പൂജകൾക്കു തുടക്കം.കൊട്ടിയൂർ ഉത്സവത്തിന് ജനപ്രവാഹം

May 30, 2026 03:34 PM

അക്കരെ സന്നിധാനത്ത് നിത്യ പൂജകൾക്കു തുടക്കം.കൊട്ടിയൂർ ഉത്സവത്തിന് ജനപ്രവാഹം

അക്കരെ സന്നിധാനത്ത് നിത്യ പൂജകൾക്കു തുടക്കം.കൊട്ടിയൂർ ഉത്സവത്തിന്...

Read More >>
Top Stories










News Roundup






GCC News






Entertainment News