ശുചീകരണ പരിപാടി 'തുടക്കം 2026' എം വിജിൻ MLA ഉദ്ഘാടനം ചെയ്തു

ശുചീകരണ പരിപാടി 'തുടക്കം 2026' എം വിജിൻ MLA ഉദ്ഘാടനം ചെയ്തു
May 30, 2026 04:58 PM | By Remya Raveendran

പരിയാരം: സംസ്ഥാന സർക്കാരിന്റെ ജനകീയ മഹാശുചിത്വ യജ്ഞമായ 'തുടക്കം -2026' ന്റെ ഭാഗമായി കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ നടന്ന പരിപാടി എം. വിജിൻ MLA ഉദ്ഘാടനം ചെയ്തു. ' ശുചിത്വ കേരളത്തിനായി നമുക്ക് ഒരുമിച്ച് തുടങ്ങാം ' എന്ന സന്ദേശവുമായാണ് മഹാശുചീകരണയജ്ഞപരിപാടി നടന്നത്. മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലെ അധ്യാപകർ, വിദ്യാർത്ഥികൾ, ജീവനക്കാർ, സന്നദ്ധ സംഘടനകൾ എന്നിവർ പങ്കാളികളായി. ശുചീകരണ പരിപാടിയുടെ ഭാഗമായി ശുചിത്വസന്ദേശ റാലിയും പ്രതിജ്ഞയും നടത്തി.ഉദ്ഘാടനയോഗത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സൈറു ഫിലിപ്പ് അധ്യക്ഷയായി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി, കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി വി ചന്ദ്രൻ, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. ഷീബ ദാമോദർ, ഡെന്റൽ കോളേജ് പ്രിൻസിപ്പാൾ ഡോ. പി സജി, ജീവനക്കാരുടെ വിവിധ സംഘടനകൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ് സ്വാഗതവും നഴ്സിംഗ് സൂപ്രണ്ട് ലൂസി പി ജെ നന്ദിയും പറഞ്ഞു.മെഡിക്കൽ കോളേജ്, ഹോസ്റ്റലുകൾ, ആശുപത്രിയുടെ പരിസരം എന്നിവ അധ്യാപകരും, മറ്റു ജീവനക്കാരും , സന്നദ്ധ സംഘടനകളും, വിദ്യാർത്ഥികളും, ചേർന്ന് ശുചീകരിച്ചു. മുൻവർഷങ്ങളിലെപ്പോലെ മഴക്കാലം എത്തുംമുമ്പ് വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ തയ്യാറായ മുഴുവൻ പേരെയും എം. എൽ.എ അഭിനന്ദിച്ചു.

Content Highlight: Thudakkamsucheekaranam

Next TV

Related Stories
കെ.പി മുരളീധരൻ അനുസ്മരണം സംഘടിപ്പിച്ചു

May 30, 2026 07:11 PM

കെ.പി മുരളീധരൻ അനുസ്മരണം സംഘടിപ്പിച്ചു

കെ.പി മുരളീധരൻ അനുസ്മരണം...

Read More >>
മണത്തണയിൽ കൊട്ടിയൂർ തീർത്ഥാടകർക്കുള്ള അന്നദാന കേന്ദ്രം ഉദ്ഘാടനം ചെയ്‌തു

May 30, 2026 07:06 PM

മണത്തണയിൽ കൊട്ടിയൂർ തീർത്ഥാടകർക്കുള്ള അന്നദാന കേന്ദ്രം ഉദ്ഘാടനം ചെയ്‌തു

മണത്തണയിൽ കൊട്ടിയൂർ തീർത്ഥാടകർക്കുള്ള അന്നദാന കേന്ദ്രം ഉദ്ഘാടനം ചെയ്‌തു...

Read More >>
കണ്ണൂർ റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര ഐ പി എസ് കൊട്ടിയൂരിൽ

May 30, 2026 05:51 PM

കണ്ണൂർ റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര ഐ പി എസ് കൊട്ടിയൂരിൽ

കണ്ണൂർ റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര ഐപിഎസ്...

Read More >>
‘കേരളത്തിൽ വാടക ഗർഭപാത്ര മാഫികൾ സജീവം, ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ, ആറോളം ഗർഭിണികൾ ഇപ്പോഴും എറണാകുളത്തെ ഹോസ്റ്റലിൽ’; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…

May 30, 2026 04:13 PM

‘കേരളത്തിൽ വാടക ഗർഭപാത്ര മാഫികൾ സജീവം, ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ, ആറോളം ഗർഭിണികൾ ഇപ്പോഴും എറണാകുളത്തെ ഹോസ്റ്റലിൽ’; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…

‘കേരളത്തിൽ വാടക ഗർഭപാത്ര മാഫികൾ സജീവം, ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ, ആറോളം ഗർഭിണികൾ ഇപ്പോഴും എറണാകുളത്തെ ഹോസ്റ്റലിൽ’; ഞെട്ടിക്കുന്ന...

Read More >>
അക്കരെ സന്നിധാനത്ത് നിത്യ പൂജകൾക്കു തുടക്കം.കൊട്ടിയൂർ ഉത്സവത്തിന് ജനപ്രവാഹം

May 30, 2026 03:34 PM

അക്കരെ സന്നിധാനത്ത് നിത്യ പൂജകൾക്കു തുടക്കം.കൊട്ടിയൂർ ഉത്സവത്തിന് ജനപ്രവാഹം

അക്കരെ സന്നിധാനത്ത് നിത്യ പൂജകൾക്കു തുടക്കം.കൊട്ടിയൂർ ഉത്സവത്തിന്...

Read More >>
ശ്രുതിസ്പർശം കാരുണ്യപദ്ധതിയുമായി കണ്ണൂർ ആസ്റ്റർ മിംസ്

May 30, 2026 03:28 PM

ശ്രുതിസ്പർശം കാരുണ്യപദ്ധതിയുമായി കണ്ണൂർ ആസ്റ്റർ മിംസ്

ശ്രുതിസ്പർശം കാരുണ്യപദ്ധതിയുമായി കണ്ണൂർ ആസ്റ്റർ...

Read More >>
Top Stories

News Roundup

GCC News

Entertainment News