മണത്തണ: വിവേകാനന്ദ ഗ്രാമ സേവാസമിതിയുടെ നേതൃത്വത്തിൽ കൊട്ടിയൂർ തീർത്ഥാടകർക്കുള്ള അന്നദാന കേന്ദ്രം സേവാഭാരതി ജില്ല വൈസ് പ്രസിഡണ്ട് ടി. പി. രാജീവൻ ഉദ്ഘാടനം ചെയ്തു .
വിവേകാനന്ദ ഗ്രാമ സേവാസമിതി പ്രസിഡന്റ് കെ. മുകുന്ദൻ മാസ്റ്റർ അധ്യക്ഷനായി. രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തരകേരള പ്രാന്തീയ സഹ കാര്യവാഹ് പി. പി. സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി.
വിവേകാനന്ദ ഗ്രാമ സേവാസമിതി സെക്രട്ടറി വി. രാമചന്ദ്രൻ, കോലഞ്ചിറ ഗംഗാധരൻ, ആക്കൽ കൈലാസനാഥൻ, സി. എം. ജോസഫ്, വിനോദ് പി. വി, വിനയൻ ജ്യോത്സ്യർ, ടി.വി. രാമചന്ദ്രൻ, രത്നകുമാരി സത്യനാഥൻ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങൽ പങ്കെടുത്തു.
മണത്തണ ടൗണിന് സമീപമുള്ള ഗണപതി കോവിലിന് മുൻവശത്തായി പ്രത്യേകം തയ്യാറാക്കിയ അന്നദാന കേന്ദ്രത്തിൽ വെച്ചാണ് തീർത്ഥാടകർക്ക് ഉച്ചഭക്ഷണം നൽകുക.
Content Highlight: Manathana







































