കൊച്ചി: പിഎസ്സി പ്രസിദ്ധീകരിച്ച ബുള്ളറ്റിനിൽ മികച്ച തിരക്കഥാകൃത്തിന്റെ പേരിന്റെ ഭാഗത്ത് പതിപ്പിച്ചത് ആകാശ് തില്ലങ്കേരിയുടെ ചിത്രം. മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിക്കു പകരം ആകാശ് തില്ലങ്കേരിയുടെ ഫോട്ടോയാണ് വന്നത്.കഴിഞ്ഞ മേയ് 15-ന് പിഎസ്സി പ്രസിദ്ധീകരിച്ച ബുള്ളറ്റിന്റെ അവസാനപേജിലെ സമകാലികം കുറിപ്പിലാണ് ഗുരുതരമായ തെറ്റുള്ളത്.49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളെക്കുറിച്ചുള്ള വിവരണത്തിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിക്കു പകരം ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ പ്രസിദ്ധീകരിക്കുകയായിരുന്നു.ഉണ്ണി കെ.ആർ. സംവിധാനംചെയ്ത ‘എ പ്രഗ്നന്റ് വിഡോ’ എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയതിനാണ് രാജേഷ് തില്ലങ്കേരിക്ക് ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചത്.
Content Highlight: Pscbullatine







































