ഇരട്ടി : പയഞ്ചേരിയിൽ ചിക്കികുന്ന് കോളനി റോഡിൽ ഒരു ചെറിയ മഴ പെയ്താൽ തന്നെ വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയാണ് ഇതുവഴി ഒഴുകുന്ന തോട് കല്ലും മണ്ണും നിറഞ്ഞതോടെയാണ് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറുന്നത്. ഈ മേഖലയിൽ വേനൽ മഴയിൽ തന്നെ വെള്ളം കയറിയിരുന്നു. എന്നിട്ടും തോടിന് ആഴം കൂട്ടുവാൻ ബന്ധപ്പെട്ട അധികൃതർക്ക് സാധിച്ചിട്ടില്ല. വർഷാവർഷങ്ങളിൽ പ്രദേശവാസികളാണ് പണം ചിലവാക്കി തോടിലെ കല്ലും മണ്ണും നീക്കം ചെയ്യുന്നത്. ഇപ്പോൾ ഒരു മഴ പെയ്യുമ്പോൾ തന്നെ മലിനജലം ഒഴുകിയെത്തി വീട്ടുമുറ്റങ്ങളിൽ കെട്ടി നിൽക്കുകയാണ്. ഇത് വലിയ പകർച്ചവ്യാധികൾ ഉൾപ്പെടെ സാധ്യതയുമുണ്ട്. വീടുകളിലെ കിണറുകളിൽ മലിനജലം ഉള്ളതിനാൽ വർഷങ്ങളായി കിണർ ഉപയോഗിക്കാത്ത വീട്ടുകാരുമുണ്ട്. ഇതിനൊരു ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ടവർ ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Content Highlight: Irittypayacherimuk







































