അടക്കാത്തോട് : SKSSF അടക്കാത്തോട് ശാഖയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അടക്കാത്തോട് നൂറുൽ ഹുദ മദ്രസയിൽ വച്ചു നടന്ന ക്ലാസിനു കേളകം S I ഇ വി ഗംഗാദരൻ നേതൃത്വം നൽകി. മഹല്ല് ഖത്തീബ് ഫാറൂഖ് ഫൈസി ഉദ്ഘാടനം നിർവഹിച്ചു ,SKSSF ശാഖ സെക്രട്ടറി നിഹാൽ കെ ബി സ്വാഗതം പറഞ്ഞു , SKSSF ശാഖ പ്രസിഡന്റ് ഫാരിസ് K S , SKSSF ജില്ലാ കമ്മിറ്റി അംഗം ഫൈസൽ വിളക്കോട്,SKSSF നാഷണൽ ക്യാമ്പസ് വിംഗ് അംഗം അംജദ് അലി, മഹല്ല് പ്രസിഡന്റ് ഇബ്രാഹിം പുത്തൻപുരക്കൽ,മഹല്ല് സെക്രട്ടറി ജമാൽ കലായിൽ,ഷമീർ കൊച്ചുപറമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Content Highlight: Skssfadakkathode




































