മഹാത്മാഗാന്ധി കുടുംബ സംഗമവും പ്രതിഭകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

മഹാത്മാഗാന്ധി കുടുംബ സംഗമവും പ്രതിഭകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു
Jun 10, 2025 11:27 AM | By sukanya

ഇരിട്ടി :കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും സംഘടിപ്പിക്കുന്ന മഹാത്മാഗാന്ധി കുടുംബ സംഗമങ്ങളുടെ ആദ്യ സമ്മേളനം കരിക്കോട്ടക്കരിയിലെ കൂമന്തോട് വാർഡിൽ നടന്നു.

കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎൽഎപരിപാടികളുടെ മണ്ഡലം തല ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ബെന്നി തോമസ് മഹാത്മാഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി. ഡിസിസി സെക്രട്ടറി വി ടി തോമസ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ സി ചാക്കോ മാസ്റ്റർ, പഞ്ചായത്ത് മെമ്പർ ജോസഫ് വട്ടുകുളം, മാത്യു എം കണ്ടത്തിൽ,കോൺഗ്രസ്‌ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്മാരായ ജെയിൻസ് ടി മാത്യു,മനോജ് എം കണ്ടത്തിൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റോസിലി വിൽസൺ, വാർഡ് പ്രസിഡണ്ട് അഗസ്റ്റിൻ തടത്തിൽ, ബൂത്ത് പ്രസിഡണ്ട് റെന്നി ആലപ്പാട്ട്എന്നിവർ സംസാരിച്ചു.

ആദ്യകാല കോൺഗ്രസ് പ്രവർത്തകരെയും, എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും സംസ്ഥാന തുല്യതാ പരീക്ഷയിൽ മികച്ച വിജയം നേടിയവരെയും, കലാസാഹിത്യ രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവരെയും കെപിസിസി പ്രസിഡണ്ട് ആദരിച്ചു. കെപിസിസി പ്രസിഡണ്ട് ആയതിനുശേഷം ആദ്യമായി കരിക്കൊട്ടക്കരിയിൽ എത്തിച്ചേർന്ന സണ്ണി ജോസഫിന് മണ്ഡലം കമ്മിറ്റി ആവേശകരമായ സ്വീകരണം നൽകി.

Iritty

Next TV

Related Stories
ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; വയനാട് സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

Aug 24, 2025 08:47 AM

ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; വയനാട് സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; വയനാട് സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍...

Read More >>
ഇലക്ട്രല്‍ ലിറ്ററസി ക്ലബ് കോ ഓര്‍ഡിനേറ്റര്‍

Aug 24, 2025 06:11 AM

ഇലക്ട്രല്‍ ലിറ്ററസി ക്ലബ് കോ ഓര്‍ഡിനേറ്റര്‍

ഇലക്ട്രല്‍ ലിറ്ററസി ക്ലബ് കോ...

Read More >>
സ്പോട്ട് അഡ്മിഷന്‍

Aug 24, 2025 06:08 AM

സ്പോട്ട് അഡ്മിഷന്‍

സ്പോട്ട്...

Read More >>
ഗതാഗത നിയന്ത്രണം

Aug 24, 2025 06:05 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
ഭിന്നശേഷി അവാര്‍ഡ് 2025: നാമനിർദേശം ക്ഷണിച്ചു

Aug 24, 2025 05:59 AM

ഭിന്നശേഷി അവാര്‍ഡ് 2025: നാമനിർദേശം ക്ഷണിച്ചു

ഭിന്നശേഷി അവാര്‍ഡ് 2025: നാമനിർദേശം...

Read More >>
കേളകം ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കേളകം ഫെസ്റ്റിന് ഉൽസവ പ്രതീതിയിൽ തുടക്കമായി.

Aug 23, 2025 07:55 PM

കേളകം ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കേളകം ഫെസ്റ്റിന് ഉൽസവ പ്രതീതിയിൽ തുടക്കമായി.

കേളകം ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കേളകം ഫെസ്റ്റിന് ഉൽസവ പ്രതീതിയിൽ...

Read More >>
Top Stories










News Roundup






//Truevisionall