കണ്ണൂർ : ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാമൂഹ്യനീതി വകുപ്പ് മുഖേന നല്‍കുന്ന സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് നാമനിർദേശം ക്ഷണിച്ചു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച ജീവനക്കാരന്‍ (ഗവ/പബ്ലിക്ക് /പ്രൈവറ്റ് സെക്ടര്‍), സ്വകാര്യ മേഖലയില്‍ എറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ തൊഴില്‍ ദായകര്‍, ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന മികച്ച എന്‍. ജി. ഒ സ്ഥാപനങ്ങള്‍/ മികച്ച പുനരധിവാസ കേന്ദ്രം, മികച്ച മാതൃക വ്യക്തി (ഭിന്നശേഷിയുള്ള വ്യക്തി), മികച്ച സര്‍ഗാത്മക കഴിവുള്ള കുട്ടി (ഭിന്നശേഷി വിഭാഗം), കല/സാഹിത്യം/കായിക മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച വ്യക്തികള്‍ (ഭിന്നശേഷി വിഭാഗം) ഭിന്നശേഷി സൗഹൃദ സ്ഥാപനം, ഭിന്നശേഷി സൗഹൃദ റിക്രിയേഷന്‍ സെന്ററുകള്‍, ഭിന്നശേഷിക്കാരെ സഹായിക്കുന്നതിനും പുനരധിവാസ നടത്തുന്നതിനും പ്രവര്‍ത്തിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഭിന്നശേഷി മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് ഉള്‍പ്പെടെ 16 വിഭാഗങ്ങളിലായി 30 അവാര്‍ഡുകളാണ് നല്‍കുന്നത്. ഭിന്നശേഷി അവാര്‍ഡിനായി വ്യക്തികള്‍/സ്ഥാപനങ്ങള്‍ നേരിട്ട് അപേക്ഷ നല്‍കുവാന്‍ പാടില്ല. അവാര്‍ഡ് കാറ്റഗറി സംബന്ധിച്ച വിശദവിവരങ്ങള്‍ www.swd.kerala.gov.in വെബ്‌സൈറ്റിലും ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. സെപ്റ്റംബര്‍ 15 ന് വൈകീട്ട് അഞ്ചിനകം അപേക്ഷകള്‍ ലഭിക്കണം. ഫോണ്‍: 0497 2997811, 8281999015
Kannur