കണ്ണൂർ : തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ യുവ വോട്ടര്‍മാരുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഇലക്ട്രല്‍ ലിറ്ററസി ക്ലബുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സ്‌കൂള്‍, കോളേജ് തലങ്ങളില്‍ കോ ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. ജില്ലയിലെ താല്‍പര്യമുള്ള സ്‌കൂള്‍, കോളേജ് അധ്യാപകര്‍ക്ക് അപേക്ഷിക്കാം. പേര്, ഔദ്യോഗിക മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐ ഡി എന്നിവ ഉള്‍പ്പെടുത്തിയ അപേക്ഷകള്‍ ആഗസ്റ്റ് 31 ന് വൈകീട്ട് അഞ്ചിനകം ജില്ലാ കലക്ടറേറ്റിലോ [email protected] എന്ന ഇ മെയില്‍ വിലാസത്തിലോ ലഭിക്കണം.
Applynow