ധര്‍മ്മടം - മേലൂര്‍ റോഡില്‍ ഓവുചാല്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രസ്തുത റോഡില്‍നിന്നും വെള്ളൊഴുക്ക്, പാലയാട് സ്‌കൂള്‍ റോഡ്, ബ്രണ്ണന്‍ കോളേജ് മെന്‍സ് ഹോസ്റ്റല്‍, അണ്ടലൂര്‍കാവ് റോഡ്, ധര്‍മ്മടം - കേന്ദ്രീയ വിദ്യാലയം റോഡ് എന്നീ റോഡുകളുടെ പ്രവേശനഭാഗത്ത് ഓവുചാലുകള്‍ പുതുക്കി പണിയേണ്ടതിനാല്‍ ഇത് വഴിയുള്ള വാഹന ഗതാഗതം ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 23 വരെ പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം തലശ്ശേരി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ അനുയോജ്യമായ മറ്റ് വഴിയിലൂടെ കടന്നുപോകണം.
Kannur