കേളകം: പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷിൻ്റെ അദ്യക്ഷതയിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ വി സി ബാലകൃഷ്ണൻ ഫെസ്റ്റ് ഉൽഘാടനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെ ക്കുറ്റ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മൈഥിലി രമണൻ, പഞ്ചായത്ത് മെമ്പർമാരായ സജീവൻ പാലുമ്മി, സുനിത വാത്യാട്, വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളായ സന്തോഷ് ജോസഫ് ,കെ.പി.ഷാജി, പി.ജി.സന്തോഷ്, ജോർജ് വാളു വെട്ടിക്കൽ, പി. എച്ച് കെബീർ, ജോൺ പടിഞ്ഞാലിൽ, ബോബി വയലിൻ, വ്യാപാരി സംഘടനാ നേതാക്കളായ രാജൻ കൊച്ചിൻ ,സ്റ്റാനി തട്ടാ പറമ്പിൽ , വി.ആർ.രവീന്ദ്രൻ, എം.എസ്.തങ്കച്ചൻ ,കേളകം ഫെസ്റ്റ്സംഘാടക സമിതി ഭാരവാധികളായ ടി.കെ. ബാഹുലേയൻ ,പി.എം.രമണൻ. കേളകം പ്രസ് ഫോറം പ്രസിഡണ്ട് കെ.എം.അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
കേളകം ഫെസ്റ്റിൻ്റെ ഭാഗമായി അമ്യൂസ്മെന്റ് പാർക്ക് , വിപണന സ്റ്റാളുകൾ , ഫുഡ്കോർട്ട്,സ്റ്റേജ് കലാപരിപാടികൾ,വിവിധ മത്സരങ്ങൾ ,വയോജന നടത്ത മൽസരം,വയോജന കലോത്സവം,കലാപ്രവർത്തകസംഗമം,പരിസ്ഥിതിപ്രവർത്തകസംഗമം,ഷട്ടിൽ ടൂർണ്ണമെന്റ്,അംഗൻവാടി കലോത്സവം,വനിതോത്സവം,ഫുട്ബോൾ,പട്ടികവർഗ്ഗ കലോത്സവം തുടങ്ങി ഗ്രൗണ്ടിനങ്ങളും,സൂപ്പർഹിറ്റ് ഗാനമേള,റിയാലിറ്റി ഷോ,വയോജന കലാപരിപാടികൾ,സംഗീത നിശ,അംഗൻവാടികലാപരിപാടികൾ,ഇശൽസന്ധ്യ,ഡാൻസ്,വനിതകളുടെ കലാപരിപാടികൾ,ബോഡീ ഷോ,ഗസൽസന്ധ്യ,ഗോത്രതാളം,കായികതാരങ്ങളെ ആദരിക്കൽ ,കളരി പയറ്റ്, നാടകം, ഗാലമേള,സ്‌കൂൾകലോത്സവം,ദഫ്‌മുട്ട് മെഗാഗാനമേള എന്നീ സ്റ്റേജിനങ്ങളും വിവിധ ദിവസങ്ങളിലായി നടക്കും. പരിപാടിക്ക് തുടക്കം കുറിച്ച് നടത്തിയ വിളംബര ജാഥയിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു.
Kelakam