ഖാദി ഓണം മേള ആഗസ്റ്റ് നാല് മുതല്‍.

ഖാദി ഓണം മേള ആഗസ്റ്റ് നാല് മുതല്‍.
Aug 3, 2025 08:36 AM | By sukanya

കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും ഖാദി സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ഓണം മേള ആഗസ്റ്റ് നാല് മുതല്‍ കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടക്കും. ജില്ലാതല ഉദ്ഘാടനം രാവിലെ 11.30 ന് നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ നിര്‍വഹിക്കും.

രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനാകും. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ആദ്യ വില്‍പന നടത്തും. ഖാദിയുടെ പുതിയ ഉല്‍പന്നങ്ങളുടെ ലോഞ്ചിംഗ് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തിലും സമ്മാനക്കൂപ്പണിന്റെ വിതരണോദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരിയും നിര്‍വഹിക്കും.

ഖാദി ഉല്‍പന്നങ്ങളായ സില്‍ക്ക, കോട്ടണ്‍ സാരികള്‍, ബെഡ്ഷീറ്റ്, മുണ്ടുകള്‍, ചൂരല്‍ ഉല്‍പന്നങ്ങള്‍ എന്നിവ മേളക്കായി സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും ഒരു സമ്മാനക്കൂപ്പണ്‍ ലഭിക്കും. ഒക്ടോബര്‍ ഏഴിന് നടക്കുന്ന നറുക്കെടുപ്പില്‍ മെഗാ സമ്മാനമായി ടാറ്റാ ടിയാഗോ ഇ വി കാറും രണ്ടാം സമ്മാനമായി ഓരോ ജില്ലയ്ക്കും ഒന്ന് വീതം ബജാജ് ഇ വി സ്‌കൂട്ടറും മൂന്നാം സമ്മാനമായി 50 ഗിഫ്റ്റ് വൗച്ചറുകളും നല്‍കും. ജില്ലയില്‍ ആഴ്ച തോറും നടക്കുന്ന നറുക്കെടുപ്പിലൂടെ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കും.

ഉല്‍പന്നങ്ങള്‍ക്ക് 30 ശതമാനം ഗവ. കിഴിവുമുണ്ട്. ഉദ്ഘാടന പരിപാടിയില്‍ മുഴുവന്‍ സാന്നിധ്യമാകുന്ന ഒരാള്‍ക്ക് നറുക്കെടുപ്പിലൂടെ 1000 രൂപയുടെ ഖാദി തുണിത്തരങ്ങള്‍ സമ്മാനമായി ലഭിക്കും.

Kannur

Next TV

Related Stories
ജനകീയ ഡോക്ടര്‍ എകെ രൈരു ഗോപാൽ അന്തരിച്ചു

Aug 3, 2025 10:49 AM

ജനകീയ ഡോക്ടര്‍ എകെ രൈരു ഗോപാൽ അന്തരിച്ചു

ജനകീയ ഡോക്ടര്‍ എകെ രൈരു ഗോപാൽ അന്തരിച്ചു; വിടവാങ്ങിയത് കണ്ണൂരിന്‍റെ സ്വന്തം 'രണ്ടു രൂപ...

Read More >>
മധ്യകേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത:  ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

Aug 3, 2025 10:24 AM

മധ്യകേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

മധ്യകേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച്...

Read More >>
കമ്മ്യൂണിക്കോർ അഞ്ചാം ഘട്ട സഹവാസ പഠന ക്യാമ്പിന് തുടക്കമായി

Aug 3, 2025 08:42 AM

കമ്മ്യൂണിക്കോർ അഞ്ചാം ഘട്ട സഹവാസ പഠന ക്യാമ്പിന് തുടക്കമായി

കമ്മ്യൂണിക്കോർ അഞ്ചാം ഘട്ട സഹവാസ പഠന ക്യാമ്പിന്...

Read More >>
സൈക്കോളജിസ്റ്റ് നിയമനം

Aug 3, 2025 06:48 AM

സൈക്കോളജിസ്റ്റ് നിയമനം

സൈക്കോളജിസ്റ്റ്...

Read More >>
സ്‌പോട്ട് അഡ്മിഷന്‍

Aug 3, 2025 06:44 AM

സ്‌പോട്ട് അഡ്മിഷന്‍

സ്‌പോട്ട്...

Read More >>
വടകരയിൽ 3 ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു

Aug 3, 2025 06:37 AM

വടകരയിൽ 3 ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു

വടകരയിൽ 3 ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം...

Read More >>
News Roundup






//Truevisionall