തിരുവനന്തപുരം : സംസ്ഥാനത്തെ എക്‌സൈസ് കേസുകളിൽ വാറ്റ് ചാരായം, വ്യാജ സ്പിരിറ്റ്, വ്യാജ വിദേശ മദ്യ കേസുകളെല്ലാം ക്രമാധീതമായി കുറഞ്ഞു തുടങ്ങി. പിടികൂടുന്നവയിൽ കൂടുതലും ഇപ്പോൾ മയക്കുമരുന്നുമായി ബന്ധപ്പെട്ടവയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എൻഡിപിഎസ് കേസുകളിൽ സംസ്ഥാനത്ത് ഉണ്ടായത് വൻ വർധന. പ്രതികളാകുന്നതിൽ എൺപത് ശതമാനവും യുവാക്കളും വിദ്യാർത്ഥികളുമാണ് എന്നാണ് കണക്ക്.
നമ്മുടെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളും മയക്കുമരുന്ന് കേസുകളിൽ പ്രതികളാകുന്നുണ്ട്.. കൗതുകത്തിന് മയക്കുമരുന്ന് ഉപയോഗിച്ച് പേയ കേസുകൾ അല്ല. കൗതുകത്തിന് മയക്കുമരുന്ന് ഉപയോഗിച്ച് കുട്ടികൾ പിടിക്കപ്പെട്ടാൽ കേസിൽ പ്രതികളാക്കാൻ എക്‌സൈസോ പൊലീസോ ശ്രമിക്കാറില്ല. അവരെ ഉപദേശിച്ച് മതാപിതാക്കളെ എൽപ്പിച്ച് വിടാറാണ് പതിവ്. ഗുരുതരമായ പ്രശ്‌നമാണെങ്കിൽ ഡീ അഡിക്ഷൻ സെന്ററിലേക്കോ, കൗൺസിലിംഗിനോ നിർദ്ദേശം നൽകും. ഇത്രയൊക്കെ ശ്രമിച്ചിട്ടും മയക്കുമരുന്ന് കേസുകളിൽ പ്രതികളാകുന്ന കുട്ടികളുടെ എണ്ണം ഉയരുകയാണ്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കുട്ടികൾ പ്രതികളായ 1822 കേസുകളാണ് എക്‌സൈസ് മാത്രം രജിസ്ട്രർ ചെയ്തത്. ഇതിൽ തന്നെ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ ജില്ലകളിലേത് ഞെട്ടിക്കുന്ന കണക്കുകളാണ്. ആലപ്പുഴയിൽ അഞ്ച് വർഷത്തിനിടെ 769 കേസുകളും, പത്തനംതിട്ട 679 കേസുകളും, കോട്ടയത്ത് 179 കേസുകളും, തൃശ്ശൂരിൽ 147 കേസുകളും കുട്ടികളെ പ്രതികളാക്കി രജിസ്ട്രർ ചെയ്തു. ഇനി യുവാക്കളിലേയ്ക്ക് വന്നാൽ 80 ശതമാനം എൻഡിപിഎസ് കേസുകളിലും പ്രതികളാകുന്നത് 35 വയസിന് താഴെയുള്ളവർ തന്നെയാണ്. 18 വയസിനും 35 വയസിനും ഇടയിലുള്ളവർ പ്രതികളായ 18709 എൻഡിപിഎസ് കേസുകളാണ് രജിസ്ട്രർ ചെയ്തത്.
ഇതിൽ നാല് ജില്ലകളിൽ 2000 ത്തിലധികം കേസുകളാണ് രജിസ്ട്രർ ചെയ്തത്. കൊല്ലത്ത് 2117 , കോട്ടയത്ത് 2500, തൃശ്ശൂരിൽ 2100 , കണ്ണൂരിൽ 2166 കേസുകളും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ യൂവാക്കൾക്കെതിരെ രജിസ്ട്രർ ചെയതു. കണക്കുകൾ ഞെട്ടിക്കുന്നതാണ്. അപകടകരമായ മയക്കുമരുന്നിന്റെ ഒടുക്കത്തെ വഴി തേടിപോകുന്ന യുവാക്കളും വിദ്യാർത്ഥികളും ഒട്ടും കുറയുന്നില്ല എന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഈ കണക്കുൾ പിടിക്കപ്പെട്ടവമാത്രമാണ്.
Ndpscaseinkerala