തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ വിവാദം തുറന്നു പറഞ്ഞ ഡോക്ടർ ഹാരിസ് ഹസന് പിന്തുണയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. വെളിപ്പെടുത്തലുകളുടെ പേരിൽ പ്രതികാര നടപടികൾ സ്വീകരിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നീക്കത്തെ ശക്തമായി ചെറുക്കുമെന്നാണ് ഐഎംഎയുടെ പ്രതികരണം.
അതേസമയം നാളെ മെഡിക്കൽ വിദ്യഭ്യാസ ഡയറക്ടർക്ക് മുന്നിൽ ഡോക്ടർ ഹാരിസ് ഹസൻ ഹാജരാകും. വകുപ്പുതല അന്വേഷണത്തിൻ്റെ ഭാഗമായി ഹാരിസ് ചിറക്കലിന്റെ ഹിയറിങ് നാളെ ഡിഎംഇ തലത്തിൽ നടക്കും. കാരണം കാണിക്കൽ നോട്ടീസിന് നാളെ ഹാരിസ് ചിറക്കൽ മറുപടി നൽകും.

Imasapporttodrharis