പേരാവൂർ: അഖില കേരള വായനോത്സവം 2025 മായി ബന്ധപ്പെട്ട് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി നടത്തിയ വായന മൽസരത്തിൽ വിജയികളായവർക്ക് വേണ്ടി അനുമോദന സദസ് സംഘടിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനവും ക്യാഷ് അവാർഡും വിതരണം ചെയ്തു.വിജയികൾക്ക് താലൂക്ക്-ജില്ല-സംസ്ഥാന തല മൽസരത്തിൽ പങ്കെടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. പരിപാടിയിൽ വായനശാല സെക്രട്ടറി പി ജി ബാബു വിശദീകരണം നൽകി. പി.ജെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മണത്തണ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ സുനിൽകുമാർ അനുമോദനവും സമ്മാനവിതരണവും നിർവ്വഹിച്ചു. ഹൈസ്കൂൾ വിഭാഗം: വിജയികൾ: ആദിത്യദേവ് നായർ, ഗൗരി കൃഷ്ണ, വൈഡൂര്യ എ പി (ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂൾ, പേരാവൂർ), നേഹ, ഗായത്രി, അനുനന്ദ (ഗവ. ഹയർ സെക്കണ്ടറി, മണത്തണ ), എഡ്‌വിൻ മാത്യു, കെവിൻ ജോയ്, ദിയ മെരിയ എബ്രഹാം (സെൻറ് ജോസഫ് ഹൈസ്‌കൂൾ പേരാവൂർ)മുതിർന്നവർ 16 വയസ്സ് മുതൽ 25 വരെ: രേവിത രഞ്ജീവൻ.
Akhi la Kerala Reading Festival: peravoor