തിരുവനന്തപുരം : ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കൊടി സുനിക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. കോടതിയിൽ ഹാജരാക്കുന്നതിനിടെ സുനിയും കൂട്ടരും മദ്യപിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് ഡി.ജി.പിയുടെ ഈ പ്രസ്താവന. സംഭവത്തിൽ പോലീസുകാരുടെ ഭാഗത്തുനിന്നും വീഴ്‌ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി.
Kodisuniscase