ഓണത്തിന് ഗിഫ്റ്റ് കാര്‍ഡുമായി സപ്ലൈകോ; 1000 രൂപയ്ക്ക് 'സമൃദ്ധി ഓണക്കിറ്റ്'

ഓണത്തിന് ഗിഫ്റ്റ് കാര്‍ഡുമായി സപ്ലൈകോ; 1000 രൂപയ്ക്ക് 'സമൃദ്ധി ഓണക്കിറ്റ്'
Aug 5, 2025 07:01 PM | By sukanya

തൃശൂര്‍: ഇത്തവണ ഓണത്തെ വരവേല്‍ക്കാന്‍ സപ്ലൈകോയുടെ ഗിഫ്റ്റ് കാര്‍ഡുകളും ഉണ്ടായിരിക്കും. ആകര്‍ഷകമായ കിറ്റുകളും വിപണിയില്‍. 1000 രൂപയ്ക്ക് 'സമൃദ്ധി ഓണക്കിറ്റ്' ലഭിക്കും. ആദ്യമായാണ് സപ്ലൈകോ ഗിഫ്റ്റ് കാര്‍ഡുകള്‍ ഓണക്കാലത്ത് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. തൃൂര്‍ ജില്ലയിലെ ഗിഫ്റ്റ് കാര്‍ഡുകളുടെ വിതരണോദ്ഘാടനം ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വഹിച്ചു. സപ്ലൈകോ ഉപഭോക്താവായ അയ്യന്തോള്‍ സ്വദേശി ടി വേണുഗോപാലിന് ആദ്യ ഗിഫ്റ്റ് കാര്‍ഡ് കലക്ടര്‍ കൈമാറി. 1000 രൂപ, 500 രൂപ എന്നിങ്ങനെ രണ്ട് തരം ഗിഫ്റ്റ് കാര്‍ഡുകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. 1225 രൂപ വില വരുന്ന 'സമൃദ്ധി ഓണക്കിറ്റ്' 1000 രൂപയ്ക്കും 625 രൂപ വില വരുന്ന 'മിനി സമൃദ്ധി കിറ്റ്' 500 രൂപയ്ക്കും സപ്ലൈകോകളില്‍ നിന്ന് ലഭിക്കും. കൂടാതെ, 305 രൂപ വില വരുന്ന 'ശബരി സിഗ്‌നേച്ചര്‍ കിറ്റ്' 229 രൂപയ്ക്കും ലഭ്യമാണ്. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ടി.ജെ. ആശ, സപ്ലൈകോ ഡിപ്പോ മാനേജര്‍ എസ്. ജാഫര്‍, ഷോപ്പ് മാനേജര്‍മാരായ ശുഭ ബി. നായര്‍, സി.ആര്‍. വിജീഷ് തുടങ്ങിയവരും പങ്കെടുത്തു.

supplyco onam kit 2025

Next TV

Related Stories
 കേളകം സ്വദേശിയായ  യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

Aug 5, 2025 10:27 PM

കേളകം സ്വദേശിയായ യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

കേളകം സ്വദേശിയായ യുവതി ഭര്‍തൃവീട്ടില്‍ മരിച്ച...

Read More >>
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Aug 5, 2025 07:45 PM

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

Read More >>
വയനാട്ടില്‍ കൂടുതൽ ഗ്രാമീണ റോഡുകള്‍ അനുവദിക്കണം: പ്രിയങ്ക ഗാന്ധി

Aug 5, 2025 06:39 PM

വയനാട്ടില്‍ കൂടുതൽ ഗ്രാമീണ റോഡുകള്‍ അനുവദിക്കണം: പ്രിയങ്ക ഗാന്ധി

വയനാട്ടില്‍ കൂടുതൽ ഗ്രാമീണ റോഡുകള്‍ അനുവദിക്കണം: പ്രിയങ്ക ഗാന്ധി...

Read More >>
കനത്ത മഴയിൽ വെള്ളം കെട്ടി അടക്കാത്തോട് ടൗൺ ചെളിക്കളമായി

Aug 5, 2025 05:10 PM

കനത്ത മഴയിൽ വെള്ളം കെട്ടി അടക്കാത്തോട് ടൗൺ ചെളിക്കളമായി

കനത്ത മഴയിൽ വെള്ളം കെട്ടി അടക്കാത്തോട് ടൗൺ...

Read More >>
സി സദാനന്ദൻ വധശ്രമക്കേസിലെ പ്രതികൾക്ക് യാത്രയയപ്പ് നടത്തിയതിൽ  പ്രതികരിച്ച്  കെ കെ ശൈലജ

Aug 5, 2025 04:18 PM

സി സദാനന്ദൻ വധശ്രമക്കേസിലെ പ്രതികൾക്ക് യാത്രയയപ്പ് നടത്തിയതിൽ പ്രതികരിച്ച് കെ കെ ശൈലജ

സി സദാനന്ദൻ വധശ്രമക്കേസിലെ പ്രതികൾക്ക് യാത്രയയപ്പ് നടത്തിയതിൽ പ്രതികരിച്ച് കെ കെ...

Read More >>
ഉത്തരകാശിയിൽ വൻ മേഘവിസ്ഫോടനം; വീടുകൾ ഒലിച്ചുപോയി, നിരവധിപേരെ കാണാതായി

Aug 5, 2025 03:47 PM

ഉത്തരകാശിയിൽ വൻ മേഘവിസ്ഫോടനം; വീടുകൾ ഒലിച്ചുപോയി, നിരവധിപേരെ കാണാതായി

ഉത്തരകാശിയിൽ വൻ മേഘവിസ്ഫോടനം; വീടുകൾ ഒലിച്ചുപോയി, നിരവധിപേരെ...

Read More >>
Top Stories

//Truevisionall