കല്‍പ്പറ്റ: വയനാട് ജില്ലയുടെ സവിശേഷ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വയനാടിന് ഗ്രാമീണ റോഡുകൾ കൂടുതലായി അനുവദിക്കാന്‍ കെഎസ്ആര്‍ആര്‍ഡിഎ യോട് അവശ്യപെട്ട് പ്രിയങ്ക ഗാന്ധി എം.പി. ഉയര്‍ന്ന ആദിവാസി സാന്ദ്രതയുള്ള ബ്ലോക്കുകളിലെയും പ്രദേശങ്ങളിലെയും ആദിവാസി ഗ്രാമങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമായി പറയുന്നുണ്ട്.കൂടാതെ, ആസ്പിറേഷനല്‍ ജില്ലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുമുണ്ട്. കേരളത്തിലെ ഏക ആസ്പിറേഷനല്‍ ജില്ലയാണ് വയനാട്, കൂടാതെ ആദിവാസികളുടെ ഗണ്യമായ ജനസംഖ്യയുമുണ്ട്. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലുള്ള എല്ലാ വികസനത്തിനും കണക്റ്റിവിറ്റി നിര്‍ണായകമാണെന്നും പ്രിയങ്ക ഗാന്ധി എം.പി.
More rural roads should be allowed in Wayanad.