തലശ്ശേരി:പ്രതിബന്ധങ്ങളെ അതിജീവിക്കാൻ ധർമ്മത്തെ മുറുകെ പിടിക്കണമെന്ന് സ്വാമി അമൃത കൃപാനന്ദപുരി അഭിപ്രായപ്പെട്ടു. കർക്കിടക മാസം രാമായണ പാരായണത്തിന് പ്രാമുഖ്യം നൽകുന്നത് കേരളത്തിന്റെ വളരെ പഴക്കം ചെന്ന സംസ്കൃതിയുടെ ഭാഗമായാണെന്നും സ്വാമിജി വിശദീകരിച്ചു. കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി തലശ്ശേരി ബ്രണ്ണൻ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച രാമായണ മനനസത്രത്തിന്റെ ഉദ്ഘാടനം സ്വാമി അമൃത കൃപാനന്ദപുരി നിരവ്വഹിച്ചു. പ്രഭാഷക സമിതി പ്രസിഡണ്ട് കാനപ്രം ഈശ്വരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. എം.പ്രേമൻ മുഖ്യാതിഥിയായി. സമിതി ജനറൽ സിക്രട്ടറി പി.എസ്.മോഹനൻകൊട്ടിയൂർ ആമുഖഭാഷണവും സ്വാമി പ്രേമാനന്ദ ആശംസാ ഭാഷണവും നിർവഹിച്ചു.
തുടർന്ന് നടന്ന വിജ്ഞാന സഭയിൽ പ്രമോദ് ഐക്കരപ്പടി, പ്രശാന്ത് കുമാർ ചോമ്പാല , മുകേഷ് കളമ്പുകാട്ട്, ഡോ.എം.എം.ബഷീർ എന്നിവർ രാമായണത്തെ ആസ്പദമാക്കിവിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ചീഫ് കോഡിനേറ്റർ പ്രകാശൻ മേലൂർ കൃതജ്ഞതാ ഭാഷണം നിർവ്വഹിച്ചു. പ്രാർത്ഥനാ ആലാപനം കയനാടത്ത് സേവികാ സമിതിയും മംഗളാരതി സമർപ്പണം അനിൽ തിരുവങ്ങാടും നേതൃത്വം നൽകി.വികാസ് നരോൺ , രഞ്ചൻ കയനാടത്ത്, ഗിരീഷ് പണിക്കർ, ബൈജു ,മേലൂർ എന്നിവർ നേതൃത്വം നൽകി.
Swami Amritha Kripananthapuri