’51 ഡോക്ട‍മാർ, 1800ഓളം എഞ്ചിനീയർമാർ, അഗരം ഇന്ന് 6000 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യയുടെ വെളിച്ചം പകരുന്നു’; സൂര്യയെ അഭിനന്ദിച്ച് കെ കെ ശൈലജ

’51 ഡോക്ട‍മാർ, 1800ഓളം എഞ്ചിനീയർമാർ, അഗരം ഇന്ന് 6000 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യയുടെ വെളിച്ചം പകരുന്നു’; സൂര്യയെ അഭിനന്ദിച്ച് കെ കെ ശൈലജ
Aug 7, 2025 03:49 PM | By Remya Raveendran

തിരുവനന്തപുരം :    സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സൂര്യയുടെ അഗരം ഫൗണ്ടേഷനെ പ്രശംസിച്ച് കെ കെ ശൈലജ. സൂര്യയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും വിദ്യാസമ്പന്നരായൊരു തലമുറ പുരോഗമനോന്മുഖമായൊരു സമൂഹത്തിന്റെ അടിത്തറയും സമ്പത്തുമാണെന്നും ഷെെലജ പറഞ്ഞു. 160 സീറ്റില്‍ ആരംഭിച്ച അഗരം ഇന്ന് 6000 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യയ്ക്ക് വെളിച്ചം പകരുന്നതിൽ സന്തോഷം ഉണ്ടെന്നും അവര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് കെ കെ ശൈലജയുടെ പ്രതികരണം.

കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചത്

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനായി തമിഴ് സിനിമാ താരം സൂര്യയുടെ നേതൃത്വത്തില്‍ ആരംഭിച്ച അഗരം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹവും മാതൃകാപരവുമാണ്.

സാമ്പത്തിക പരാധീനതകള്‍ കാരണം പഠനം പാതിവഴിയിലുപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒരു വലിയ ശതമാനമാണ് ഇന്ത്യയില്‍. ഇത്തരക്കാരെ കണ്ടെത്തി വിദ്യാഭ്യാസം നല്‍കുന്നതിനായി 2006 ആരംഭിച്ച അഗരം ഫൗണ്ടേഷനിലൂടെ പഠനം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയവരില്‍ 51 പേര്‍ ഡോക്ടര്‍മാരാണ് 51 പേരും തമിഴ്‌നാട്ടിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നും ആദ്യമായി ഉന്നത വിദ്യാഭ്യാസം നേടിയവര്‍ ആയിരത്തി എണ്ണൂറോളം പേര്‍ എഞ്ചിനീയര്‍മാരാണ് 160 സീറ്റില്‍ ആരംഭിച്ച അഗരം ഇന്ന് 6000 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യയുടെ വെളിച്ചം പകരുന്നു.

വിദ്യാസമ്പന്നരായൊരു തലമുറ പുരോഗമനോന്മുഖമായൊരു സമൂഹത്തിന്റെ അടിത്തറയും സമ്പത്തുമാണ്. സൂര്യയുടെ ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകളും അറിയിക്കുന്നു.






Kkshailaja

Next TV

Related Stories
ഓൺലൈൻ ബുക്കിങ്ങിൽ മദ്യം വീട്ടിലെത്തും; ആപ്പ് വികസിപ്പിക്കാൻ ബെവ്‌കോ

Aug 10, 2025 10:32 AM

ഓൺലൈൻ ബുക്കിങ്ങിൽ മദ്യം വീട്ടിലെത്തും; ആപ്പ് വികസിപ്പിക്കാൻ ബെവ്‌കോ

ഓൺലൈൻ ബുക്കിങ്ങിൽ മദ്യം വീട്ടിലെത്തും; ആപ്പ് വികസിപ്പിക്കാൻ...

Read More >>
കണ്ണൂരിൽ  അമ്മ മക്കളുമായി കിണറ്റിൽ ചാടിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞ് മരിച്ചു

Aug 10, 2025 09:30 AM

കണ്ണൂരിൽ അമ്മ മക്കളുമായി കിണറ്റിൽ ചാടിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞ് മരിച്ചു

കണ്ണൂരിൽ അമ്മ മക്കളുമായി കിണറ്റിൽ ചാടിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞ്...

Read More >>
സ്പർശ് ഔട്ട് റീച്ച് പ്രോഗ്രാം: ചൂരൽമലയിലേക്കുള്ള സൈക്കിൾ റാലി തുടങ്ങി

Aug 10, 2025 06:54 AM

സ്പർശ് ഔട്ട് റീച്ച് പ്രോഗ്രാം: ചൂരൽമലയിലേക്കുള്ള സൈക്കിൾ റാലി തുടങ്ങി

സ്പർശ് ഔട്ട് റീച്ച് പ്രോഗ്രാം: ചൂരൽമലയിലേക്കുള്ള സൈക്കിൾ റാലി...

Read More >>
വൈദ്യുതി മുടങ്ങും

Aug 10, 2025 06:51 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ

Aug 10, 2025 06:48 AM

ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ

ഡിപ്ലോമ സ്പോട്ട്...

Read More >>
ഹിയറിംഗ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത സ്മാർട്ട്ഫോണിന് അപേക്ഷിക്കാം

Aug 10, 2025 06:46 AM

ഹിയറിംഗ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത സ്മാർട്ട്ഫോണിന് അപേക്ഷിക്കാം

ഹിയറിംഗ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത സ്മാർട്ട്ഫോണിന്...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall