വയനാട്: മലബാർ മിൽമ 2025-26 വർഷത്തിൽ മിൽമ ക്ഷീരസദനം പദ്ധതി പ്രകാരം നിർമ്മിച്ചുനൽകുന്ന വീട് തിരുനെല്ലി പനവല്ലി ഷീര സംഘത്തിലെ സരസുവിന് അനുവദിച്ചു. സ്വന്തമായി വാസയോഗ്യമായ വീടില്ലാത്തവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ ക്ഷീര കർഷകർക്ക് വീട് നിർമിച്ചു നൽകുന്ന പദ്ധതിയാണ് 'മിൽമ ക്ഷീരസദനം'

വയനാട് ജില്ലയിൽ അനുവദിക്കപ്പെട്ട രണ്ട് വീടുകളിൽ ഒന്നാണ് ഇത്. മിൽമ ക്ഷീര സദനം പദ്ധതി പ്രകാരം മേഖല യൂണിയൻ തെരഞ്ഞെടുത്ത പനവല്ലി ഷീര സoഘത്തിലെ കർഷകയായ സരസു എന്നവരുടെ വീടിന്റെ നിർമാണ പ്രവർത്തി ഉദ്‌ഘാടനം മിൽമ ചെയർമാൻ കെ. എസ് മണി നിർവഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. വി ബാലകൃഷ്ണൻ അധ്യക്ഷനായി.
ചടങ്ങിൽ മലബാർ മിൽമ ഭരണ സമിതി അംഗം റോസലി തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കെ ജയഭാരതി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എൻ ഹരീന്ദ്രൻ, മാനന്തവാടി ക്ഷീര വികസന ഓഫീസർ ധന്യ കൃഷ്ണൻ, ടി. കെ സുരേഷ് (CPIM) ശശി പാറക്കൽ (BJP) പ്രഭാകരൻനായർ (കോൺഗ്രസ് ), അപ്പപ്പാറ ക്ഷീരസംഘം പ്രസിഡണ്ട് എം. എം ഹംസ, മിൽമ വയനാട് ജില്ലാ മേധാവി പി. പി പ്രദീപൻ, മിൽക്ക് പ്രോക്യൂർമെന്റ് ഓഫീസർ ദിലീപ് ദാസപ്പൻ എന്നിവർ സംസാരിച്ചു. പനവല്ലി ക്ഷീരസംഘം പ്രസിഡന്റ് ഉണ്ണി പി. എ ൻ സ്വാഗതവും, സെക്രട്ടറി അജിത് കുമാർ വി നന്ദിയും പറഞ്ഞു
Milma Sheerasadanam