കണ്ണൂർ: ഐ എച്ച് ആർ ഡി യുടെ കീഴിൽ കല്ല്യാശ്ശേരിയിൽ പ്രവർത്തിക്കുന്ന ഇ കെ നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്നിക്കിൽ ഒന്നാംവർഷ ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 14 വരെ നടക്കും. എസ് എസ് എൽ സി പാസ്സായവർക്ക് അപേക്ഷിക്കാം. മുൻപ് അപേക്ഷിച്ചവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കും പങ്കെടുക്കാം. പ്രവേശനം ആഗ്രഹിക്കുന്നവർ എല്ലാവിധ അസ്സൽ സർട്ടിഫിക്കറ്റുകളും ആവശ്യമായ ഫീസും സഹിതം കോളേജിൽ നേരിട്ട് എത്തണം. എസ് സി, എസ് ടി, ഒ ഇ സി വിഭാഗങ്ങൾക്ക് അർഹമായ ഫീസിളവ് ലഭിക്കും. ഫോൺ: 8547005082, 8129642905.
admission